Kerala

കുട്ടനാടിന് ആശ്വാസം പകരാൻ തേക്കടിയിൽ നിന്നും ഒരുകൂട്ടം സ്കൂൾ കുട്ടികൾ

കുട്ടനാടിന് ആശ്വാസം പകരാൻ തേക്കടിയിൽ നിന്നും ഒരുകൂട്ടം സ്കൂൾ കുട്ടികൾ

സ്വന്തം ലേഖകൻ

തേക്കടി: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാടിന് ആശ്വാസം പകരാൻ തേക്കടിയിൽ നിന്നും ഒരുകൂട്ടം സ്കൂൾ കുട്ടികൾ. തേക്കടി അമലാംബിക ഇംഗ്ലീഷ് മീഡിയം കോണ്‍വെന്റ്
സ്‌കൂളിലെ കുട്ടികളാണ് അവരുടെ അധ്യാപകരോടൊപ്പം മുന്നോട്ട് വന്നത്.

അമലാംബിക സ്കൂളിലെ കുട്ടികൾ പലവഴികളിലൂടെ അരി, പലചരക്ക്, പച്ചക്കറികള്‍, ബെഡ്ഷീറ്റുകള്‍, സോപ്പ്, കുടിവെള്ളം തുടങ്ങി ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കുട്ടനാടിനു വേണ്ടി സമാഹരിച്ചത്.

പ്രളയബാധിത പ്രദേശത്തിൽ എത്തിയ ഇവർ കുട്ടനാട്ടിലെ മുട്ടാര്‍, തലവടി പഞ്ചായത്തുകളിലാണ് അവരുടെ സാന്ത്വനം വിതരണം ചെയ്തത്.

അമലാംബിക സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡോളി അനസ്താസിയയും, അധ്യാപകരും, പി.ടി.എ. ഭാരവാഹികളും വിദ്യാര്‍ത്ഥികളുടെ ഈ സാന്ത്വന സന്ദേശത്തിന്റെ പൂർത്തികരണത്തിന് കൂടെയുണ്ടായിരുന്നു.

ഈ സാന്ത്വന പ്രവർത്തിയെക്കുറിച്ച് പുനലൂർ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ വാക്കുകൾ ഇങ്ങനെ : സി.റ്റി.സി. സഭയുടെ ദേവമാതാ പ്രൊവിന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. കുട്ടികളിലെ മാനുഷിക-ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ സ്‌കൂള്‍ വളരെയധികം പ്രധാന്യം നല്കുന്നുണ്ട്. ഇത് എല്ലാപേർക്കും നല്ലൊരു മാതൃകയാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker