കുടുംബ ബന്ധങ്ങളെ ഊഷ്മളമാക്കി കത്തീഡ്രല്‍ ദേവാലയത്തിലെ അമലോത്ഭവമാതാ കുടുംബ യൂണിറ്റ് മാതൃക
കുടുംബ ബന്ധങ്ങളെ ഊഷ്മളമാക്കി കത്തീഡ്രല്‍ ദേവാലയത്തിലെ അമലോത്ഭവമാതാ കുടുംബ യൂണിറ്റ് മാതൃക
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കുടുംബ ബന്ധങ്ങളെ തമ്മില്‍ ഊഷ്മളമാക്കി മാതൃകാ ബി.സി.സി.യായി കത്തീഡ്രല്‍ ദേവാലയത്തിനു കീഴിലെ അമലോത്ഭവമാതാ ബി.സി.സി. തികച്ചും വ്യത്യസ്തമായാണ് യൂണിറ്റിലെ പരിപാടികള്‍ ലീഡര്‍ ജസ്റ്റിന്‍ ക്ലീറ്റസിന്‍റെ നേതൃത്വത്തില്‍ ക്രമീകരിക്കുന്നത്.
രൂപത വിഭാവന ചെയ്യുന്ന പരിപാടികള്‍ സമയ ബന്ധിതമായി, വ്യത്യസ്തതയോടെ നടത്തിയാണ് യൂണിറ്റ് കൈയ്യടി നേടുന്നത്. യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടപ്പിലാക്കുന്നതില്‍ യൂണിറ്റ് ലീഡര്‍ ജസ്റ്റിന്‍ ക്ലീറ്റസും, ഉപലീഡര്‍ സുമംഗല ടീച്ചറും ശ്രദ്ധാലുക്കളാണ്.
ജൂണ്‍ 5-ന് “വീടിനൊരു വേപ്പില തൈ” പദ്ധതി നടപ്പിലാക്കി ഏറെ ശ്രദ്ധ നേടിയ യൂണിറ്റ് ഓരോ കുടുംബങ്ങളിലും ഇതിനകം “ഫലവൃക്ഷതൈ നടീല്‍ പദ്ധതി” പൂര്‍ത്തീകരിച്ചു.
കൂടാതെ, രൂപതാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന രൂപതാതല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ യൂണിറ്റില്‍ കര്യക്ഷമതയോടെ നടപ്പിലാക്കിയും പ്രവര്‍ത്തന മികവ് നേടുകയാണ് യൂണിറ്റ്.
കഴിഞ്ഞ ക്രിസ്മസ് വൈറലായി വസ്ത്രധാരണം നടത്തി യൂണിറ്റഗങ്ങള്‍ കൂടി പങ്കെടുത്ത കരോള്‍ മികവുറ്റതായിരുന്നു. യൂണിറ്റ് തലത്തില്‍ തന്നെ സൗഹൃദയാത്രകളും, പിക്കിനിക്കുകളും സംഘടിപ്പിച്ച് രൂപതയുടെ “അടിസ്ഥാന ക്രൈസ്തവ സഭ” എന്ന ആശയത്തിന് പൂര്‍ണ്ണത നല്‍കുകയാണ് കത്തീഡ്രലിലെ അമലോത്ഭവമാതാ കുടുംബയുണിറ്റ്.