കുറച്ച് വാക്കുകളുടെ വാഗ്മി. നിശബ്ദതയുടെ സഹചാരി. നിഴലുകളിൽ നിൽക്കുന്നവൻ. മറ്റുള്ളവരുടെ പൊരിവെയിലിൽ കുടനിവർത്തി കൂടെ നടക്കുന്നവൻ. പ്രവൃത്തികൊണ്ട് സംഭാഷിക്കുന്നവൻ. കയ്യിൽ കിട്ടിയതുകൊണ്ട് കുടുംബത്തിൽ പൊന്നോണം തീർക്കുന്ന കുടുംബനാഥൻ. ഇത്തരം വിശേഷണങ്ങളുടെ കൈപിടിച്ചു നടന്നാൽ നാം വിശുദ്ധ യൗസേപ്പിതാവിന്റെ മുന്നിലെത്തുന്നു.
മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുമ്പോൾ, പഠിപ്പിക്കേണ്ടത് എല്ലാം പഠിപ്പിച്ചു കഴിയുമ്പോൾ, താൻ പ്രയോജനം ഇല്ലാത്തവനായി തീരുമ്പോൾ, അപ്പോഴാണ് ഒരാൾ കൂടുതൽ പിതാവാകുന്നത്, അധ്യാപകനാകുന്നത്.
യഥാർത്ഥ പിതൃത്വം ആരെയും സ്വന്തമാക്കുന്നില്ല, മറിച്ച് സ്വർഗീയ പിതാവിന്റെ വലിയ പിതൃത്വത്തിലേക്ക് വിരൽചൂണ്ടുന്നു.
തുടർന്നറിയാൻ വീഡിയോ കാണാം: