Kerala
കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന 2500 കുടുംബങ്ങൾക്ക് വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹായഹസ്തം
ഒന്നാംഘട്ട വിതരണം പൂവ്വം, നെടുമുടി, വൈശ്യംഭാഗം എന്നിവിടങ്ങളിലാണ് നടന്നത്...
ജോസ് മാർട്ടിൻ
കോട്ടയം: വിജയപുരം രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി (V.S.S.S) 2020-ലെ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ച 2500 കുടുംബങ്ങൾക്ക് ഭാഷ്യധാന്യങ്ങൾ വിതരണം ചെയ്തു. കൊറോണാ മഹാമാരിയോടൊപ്പം ഈ കാലവർഷം ചെറുതായല്ല കേരള ജനതയെ ദുരിതത്തിലാക്കിയിരിക്കുന്നത്.
രൂപതാ വികാരിജനറൽ മോൺസിഞ്ഞോർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ഉത്‌ഘാടനം ചെയ്ത പദ്ധതിയുടെ ഒന്നാംഘട്ട വിതരണം പൂവ്വം, നെടുമുടി, വൈശ്യംഭാഗം എന്നിവിടങ്ങളിലാണ് നടന്നത്. രൂപതാ മിനിസ്ട്രി കോർഡിനേറ്റർ ഫാ.വർഗ്ഗീസ് കോട്ടയ്ക്കാട്ട്, V.S S.S. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. അഗസ്റ്റിൻ ബിനോയ് മേച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് ഭാഷ്യധാന്യങ്ങളുടെ വിതരണം നടക്കുന്നത്.