India

കാറപകടത്തിൽ മരണമടഞ്ഞ ഗ്വാളിയാർ ബിഷപ്പിന്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന്, നെയ്യാറ്റിൻകര രൂപതയും പങ്കെടുക്കും

കാറപകടത്തിൽ മരണമടഞ്ഞ ഗ്വാളിയാർ ബിഷപ്പിന്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന്, നെയ്യാറ്റിൻകര രൂപതയും പങ്കെടുക്കും

സ്വന്തം ലേഖകൻ

ഗ്വാളിയാർ: കാറപകടത്തിൽ മരണമടഞ്ഞ ഗ്വാളിയാർ ബിഷപ്പ് തോമസ് തെന്നാട്ട് SAC യുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11.00 മണിക്ക് ഗ്വാളിയാറെ സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നടക്കും. നെയ്യാറ്റിൻകര രൂപതയുടെ പ്രതിനിധികളായി വികാരി ജെനറൽ മോൺ.ജി.ക്രിസ്തുദാസ്, വൈദീക സെനറ്റ് സെക്രട്ടറി ഫാ.ബിനു ടി., രൂപതാ അജപാലന സമിതി സെക്രട്ടറി ശ്രീ.നേശൻ എന്നിവർ പങ്കെടുക്കും.

ബിഷപ്പിന്റെ സംസ്കാര ശുശ്രൂഷകൾക്ക് മോസ്റ്റ് റവ. ലിയോ കോർണേലിയോ SVD, ഭോപ്പാൽ ആർച്ബിഷപ്പ്; മോസ്റ്റ് റവ. ആൽബർട്ട് ഡി’സൂസ, ആഗ്ര ആർച്ച്ബിഷപ്; മാർ മാത്യു മൂലക്കാട്ട് O.S.B., കോട്ടയം മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്; മോസ്റ്റ് റവ. ജോസഫ് കൈതത്തറ, ഗ്വാളിയാർ ബിഷപ്പ് എമിരറ്റസ്; റവ. ഫാ. വര്ഗീസ് പുല്ലൻ SAC, പ്രൊവിൻഷ്യൽ റെക്ടർ; മോസ്റ്റ് റവ. പീറ്റർ പാറപ്പുള്ളിൽ, ഝാൻസി ബിഷപ്പ്; മോസ്റ്റ് റവ. അനിൽ ജോസഫ് തോമസ് കൂട്ടോ, ആർച്ച്ബിഷപ് തുടങ്ങിയവർ നേതൃത്വം നൽകും.

രൂപതയുടെ ഷെയോപൂറുള്ള സെന്റ് പയസ് സ്കൂളിലെ വാർഷികാഘോഷം കഴിഞ്ഞ് മെത്രാസന മന്ദിരത്തിലേയ്ക്ക് മടങ്ങവേ ആയിരുന്നു അപകടം. ഈ അപകടത്തിലൂടെ പള്ളോട്യൻ സഭയ്ക്കും ഗ്വാളിയാർ രൂപതയ്ക്കും വലിയ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്.

ബിഷപ്പ് തോമസ് തെന്നാട്ട് കോട്ടയം അതിരൂപതയിലെ കൂടല്ലൂരില്‍ 1953 നവംബർ 26 – ന് ജനിച്ചു. അദ്ദേഹം പള്ളോട്ടൈന്‍ സമൂഹത്തില്‍ ചേരുകയും 1978 ഒക്ടോബര്‍ 21 – ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. സഹവികാരി, വികാരി, ഹൈദ്രാബാദ് അതിരൂപതയുടെ കുടുംബത്തിനും അല്മായര്‍ക്കും വേണ്ടിയുള്ള സമിതിയുടെ കാര്യദര്‍ശി തുടങ്ങിയ സേവനങ്ങള്‍ അനുഷ്ഠിച്ച അദ്ദേഹം 2017 ജനുവരി 8 – നാണ് ഗ്വോളിയോര്‍ രൂപതയുടെ മെത്രാനായി അഭിഷിക്തനായത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker