കാരുണ്യ ഭവനം ആശീർവദിച്ചു
മതബോധന വിദ്യാർത്ഥികൾ തങ്ങളുടെ ജന്മദിനങ്ങളും ആഘോഷപരിപാടികളും മാറ്റിവെച്ചു കണ്ടെത്തിയ തുക...
ജോസ് മാർട്ടിൻ
വടക്കൻ പറവൂർ/കോട്ടപ്പുറം: വിശുദ്ധ ഡോൺ ബോസ്കോ ദേവാലയത്തിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ കാരുണ്യ ഭവനം നിർമ്മിച്ച് നൽകി. കോട്ടപ്പുറം രൂപതാ മതബോധന ഡയറക്ടർ ഫാ.ജോയ് സ്രാമ്പിക്കൽ ഭവനത്തിന്റെ ആശീർവാദ കർമ്മവും, പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ ഭവനത്തിന്റെ താക്കോൽദാന കർമ്മവും നിർവഹിച്ചു.
വികാരി ഫാ.ജോഷി മുട്ടിക്കലിന്റെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികൾ തങ്ങളുടെ ജന്മദിനങ്ങളും ആഘോഷപരിപാടികളും മാറ്റിവെച്ചു കണ്ടെത്തിയ തുകയാണ് കാരുണ്യ ഭവനത്തിന്റെ പണിക്ക് ഉപയോഗിച്ചത്.
പരിപാടിയിൽ വികാരി ഫാ.ജോഷി മുട്ടിക്കൽ, സഹവികാരി ഫാ.സിബിൻ കല്ലറക്കൽ മതബോധന പ്രധാനാധ്യാപിക മിനി തോമസ്, പിടിഎ പ്രസിഡണ്ട് വിൽസൺ ആഞ്ഞാറ്റുപറമ്പിൽ കൈക്കാരന്മാരായ ടോമി കൂട്ടാട്ടു, പി.ടി. സെബാസ്റ്റ്യൻ പാരിഷ് കൗൺസിൽ സെക്രട്ടറി ജോൺ ശ്രീ പതിയാഴത്ത്, വാർഡ് മെമ്പർ അരുഷ് എന്നിവർ സന്നിഹിതരായിരുന്നു.