കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഷണൽ കോൺഫറൻസ് എറണാകുളം ആശീർഭവനിൽ
വിവാഹത്തിന് മുൻപ് വിവാഹാർത്ഥികളെ ഒരുക്കുക എന്നത് അജപാലകരുടെ മഹത്തായ കടമ; ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
ജോസ് മാർട്ടിൻ
കൊച്ചി: കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന മുപ്പത്തിയാറാം നാഷണൽ കോൺഫറൻസിന് എറണാകുളം ആശീർഭവനിൽ തുടക്കമായി. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യാതിഥിയായ സമ്മേളനം റിട്ട.സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. ടി. ലൂർദ്ദുസാമി, വൈസ് പ്രസിഡന്റ് റവ.ഡോ. വർഗീസ് കോലുതറ സി. എം. ഐ., സെക്രട്ടറി റവ. ഫാ. ഇമ്മാനുവൽ കെ.ടി. , ട്രഷറർ റവ.ഫാ. ഇറുദയ രാജു, വരാപ്പുഴ അതിരൂപത ചാൻസലർ റവ.ഫാ. എബിജിൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വിവാഹവും, കോടതി നടപടികളും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോൺഫറസിൽ സഭാ നിയമ സംബന്ധിയായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, ബംഗ്ലാദേശിൽ നിന്നുമുള്ള കാനോൻ നിയമ വിദഗ്ദരാണ് നാഷണൽ കോൺഫറൻസിൽ പങ്കെടുക്കുന്നത്.