World

കാനഡയുടെ സുവിശേഷ വല്‍ക്കരണത്തിന്‌ വേദിയൊരുക്കണം ; ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

കാനഡയുടെ സുവിശേഷ വല്‍ക്കരണത്തിന്‌ വേദിയൊരുക്കണം ; ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

ടൊറെന്റോ ; അടിസ്‌ഥാന ക്രൈസ്‌തവ സമൂഹങ്ങള്‍ സ്‌നേഹത്തില്‍ അധിഷ്‌ഠിതമായി വളരണമെന്നും ഓരോ കൂട്ടായ്‌മയും കാനഡയില്‍ വലിയ സുവിശേഷവല്‍ക്കരണ മുന്നേറ്റത്തിന്‌ വേദി ഒരുക്കണമെന്നും പുനലൂര്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു.

ടൊറെന്റോയിലെ മലയാളി ലാറ്റിന്‍ സഭാംഗങ്ങളുടെ സംഘാടനത്തിനും ആത്‌മീയ വളര്‍ച്ചക്കും അവസരമൊരുക്കാന്‍ ക്രമീകരിക്കപ്പെട്ട അജപാലന സംവിധാനങ്ങളുടെ ഉത്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു, നോര്‍ത്ത്‌ അമേരിക്കയിലെ ലാറ്റിന്‍ കത്തോലിക്കാ കൂടിയേറ്റക്കാരുടെ ചുമതലക്കാരന്‍ കൂടിയായ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. ആഴ്‌ചയില്‍ ഒരിക്കല്‍ മലയാളം ദിവ്യബലി അര്‍പ്പണത്തിനും മതബോധന ക്ലാസുകള്‍ നടത്താനുമുളള സൗകര്യം ടൊറെന്റോ അതിരൂപതയാണ്‌ ഒരുക്കിയിരിക്കുന്നത്‌. നിലവില്‍ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ്‌ മലയാളത്തിലുളള ലാറ്റിന്‍ ദിവ്യബലി അര്‍പ്പിക്കപ്പെടുന്നത്‌.

തദ്ദേശിയ കത്തോലിക്കാ ദേവാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്നത്‌ ലാറ്റിന്‍ റീത്തിലുളള ദിവ്യബലികളാണ്‌ എന്നാല്‍ പുതിയ സംവിധാനം രൂപീകൃതമായതോടെ മലയാളത്തിലുളള തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കൂടി ഇനി അവസരം ലഭിക്കും. കേരളത്തില്‍ 12 ലത്തീന്‍ രൂപതകളില്‍ നിന്ന്‌ ടൊറെന്റോയിലേക്ക്‌ കുടിയേറിയ കുടുംബങ്ങളുടെ കൂട്ടായ്‌മയാണ്‌ സേക്രട്ട്‌്‌ ഹാര്‍ട്ട്‌ കേരള റോമന്‍ കാത്തലിക്‌ കമ്മ്യൂണിറ്റി . വളരെ ചുരുങ്ങിയ കാലയളവില്‍ വളര്‍ന്ന്‌ വലുതായ ഈ കുട്ടായ്‌മയില്‍ ഏതാണ്ട്‌ 200 ല്‍പരം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്‌. 2010 ല്‍ ടൊറെന്റോ അതിരൂപത ചാപ്ലൈല്‍സി പദവി നല്‍കി അംഗീകരിച്ച ഈ കൂട്ടായ്‌മയുടെ വളര്‍ച്ച വേഗത്തിലാണ്‌. 200 കുടുംബങ്ങളുളള കൂട്ടായ്‌മയുടെ പ്രഥമ ചാപ്ലൈനായിരുന്നു ഫാ.സ്റ്റീഫന്‍. ജി കുളക്കായത്തില്‍.

മാസത്തിലൊരിക്കല്‍ ഒന്നിച്ച്‌ ചേര്‍ന്ന്‌ ദിവ്യബലി അര്‍പ്പിച്ചും കുടുംബയോഗങ്ങള്‍ നടത്തിയും പ്രധാന തിരുനാളുകള്‍ ആഘോഷിച്ചും മുന്നേറുന്ന ഈ കുട്ടായ്‌മ വളര്‍ച്ചയുടെ പാതയിലാണ്‌ . 2017 ജൂലൈ മുതല്‍ ഫാ.പയസ്‌ മല്ലിയറാണ്‌ ചാപ്ലൈന്‍ .ഞായറാഴ്‌ചകളില്‍ വൈകിട്ട്‌ മൂന്നിനാണ്‌ ദിവ്യബലി അര്‍പ്പിക്കപ്പെടുന്നത്‌ തുടര്‍ന്ന്‌ മതബോധന ക്ലാസുകളും നടക്കും . നിരവധി വൈദികരുടെയും കന്യാസ്‌ത്രീകളുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ നടത്തപ്പെട്ട യോഗത്തില്‍ അഭിവന്ദ്യ പിതാവ്‌ കൂട്ടായ്‌മയുടെ പുതിയ ചുവടുവപ്പില്‍ തനിക്കുളള സന്തോഷവും ടൊറന്റോ അതിരൂപതയോടുളള നന്ദിയും രേഖപ്പെടുത്തി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker