കാത്തോലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി
കാത്തോലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി
സ്വന്തം ലേഖകൻ
ന്യുഡൽഹി: ഇന്ത്യയിലെ കത്തോലിക്കാ സഭാ ബിഷപ്പുമാരുടെ കൂട്ടായ്മയായ, സി.ബി.സി.ഐ.യുടെ പുതിയ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തി. ഇന്ന് രാവിലെ (20.03.2018) പ്രധാന മന്ത്രിയുടെ ഓഫീസിൽ ആയിരുന്നു കൂടികാഴ്ച.
ഇന്ത്യയിൽ കത്തോലിക്ക സഭ ചെയ്യുന്ന സേവനങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസേവനം എന്നിമേഖലകളിൽ തങ്ങൾ നൽകുന്ന സേവനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ ഇന്ന് നേരിടേണ്ടിവരുന്ന തടസങ്ങൾ പ്രതിസന്ധികൾ എന്നിവയും പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പരിശുദ്ധ പിതാവിന്റെ സന്ദർശനവും കത്തോലിക്കാ സഭ വളരെ തീക്ഷ്ണതയോടെയാണ് വീക്ഷിക്കുന്നതെന്നും ഇക്കാര്യം സഹോദര്യപൂർവ്വം പരിഗണിക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.
അതുപോലെ തന്നെ, ഇപ്പോൾ നിലനിൽക്കുന്ന സാമൂഹിക പ്രശ്നങ്ങൾ, പിന്നോക്ക വിഭാഗത്തിന് നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ, പിന്നോക്ക സ്ഥാപനങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തുടങ്ങിയവ വളരെയധികം വേദനാജനകമാണെന്നും പ്രധാന മന്ത്രിയെ അറിയിച്ചു.
പ്രധാന മന്ത്രി വളരെ അനുധാവപൂർവ്വം കേൾക്കുകയും ജനങ്ങളുടെ മികച്ച ജീവിതനിലവാരവും വിദ്യാഭ്യാസനിലവാര ഉന്നമനത്തിനും ദാരിദ്ര്യനിർമ്മാജ്ജനത്തിനും വേണ്ട പ്രാധാന്യം നൽകുമെന്ന് ഉറപ്പുനൽകി. അതുപോലെ, പിന്നോക്ക വിഭവങ്ങൾക്ക് നേരെയോ പിന്നോക്ക ജാതി-മത വിഭാഗങ്ങൾക്ക് നേരെയോ ഉണ്ടാകുന്ന പ്രശ്നങ്ങൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും പറഞ്ഞു.