Kerala
കാത്തലിക്ക് വോക്‌സിന്റെ അവതാരിക റ്റീനാദാസിന് കേരളാ യൂണിവേഴ്‌സിറ്റിയിൽ M.A. യ്ക്ക് ഒന്നാം റാങ്ക്
M.A. ഹിസ്റ്ററിയിൽ കേരള ചരിത്ര വിഭാഗത്തിലാണ് ഒന്നാം റാങ്ക് നേടിയത്...
അനിൽ ജോസഫ്
നെയ്യാറ്റിൻകര: കാത്തലിക്ക് വോക്‌സിന്റെ അവതാരികയും, കറസ്പോണ്ടന്റും നെയ്യാറ്റിൻകര രൂപതാംഗവുമായ റ്റീനാദാസ് എസ്.ബി. കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് M.A. പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി. M.A. ഹിസ്റ്ററിയിൽ കേരള ചരിത്ര വിഭാഗത്തിലാണ് റ്റീനാദാസ് ഒന്നാം റാങ്ക് നേടിയത്.
ഡിഗ്രി പഠനവും, ബിരുദാനന്തര ബിരുദ (പി.ജി.) പഠനവും കേരളാ യൂണിവേഴ്‌സിറ്റിയിൽ തന്നെയാണ് പൂർത്തിയാക്കിയത്.
വ്ലാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയ അംഗമായ റ്റിന സുനിൽ ഡി.ജെ. – ബിന്ദു പി.ആർ. ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. സന്യാസിയാർത്ഥിനിയായ റ്റിമാദാസ് എസ്.ബി., വൈദീക വിദ്യാത്ഥിയായ ബ്രദര്‍ ട്രോയിദാസ് എസ്.ബി. എന്നിവർ സഹോദരങ്ങളാണ്.