കര്‍ഷക വിരുദ്ധ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ക്കെതിരെ നെയ്യാറ്റിന്‍കര പോസ്റ്റാഫീസ് പടിക്കല്‍ കെ.എല്‍.സി.എ.യുടെ ധര്‍ണ്ണ
നെയ്യാറ്റിന്‍കര എം.എല്‍.എ. ശ്രീ.കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്യും...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും; കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പന്നി, കുരങ്ങ് തുടങ്ങിയ ജീവികളെ ക്ഷുദ്രജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക; കൃഷി, സഹകരണം തുടങ്ങിയ സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്യായമായ ഇടപെടല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുമാണ് ധർണ്ണ. ബുധനാഴ്ച (06.01.2021) രാവിലെ 10.30-ന് നെയ്യാറ്റിന്‍കര പോസ്റ്റാഫീസ് പടിക്കല്‍ കെ.എല്‍.സി.എ നെയ്യാറ്റിന്‍കര രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധര്‍ണ്ണ നെയ്യാറ്റിന്‍കര എം.എല്‍.എ. ശ്രീ.കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്യും.
കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിക്കുന്ന ധര്‍ണ്ണയിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, രൂപതാ പ്രസിഡന്റ് അഡ്വ.ഡി.രാജു, ഡയറക്ടര്‍ ഫാ.അനില്‍ കുമാര്‍ എസ്.എം., ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ.ഡെന്നീസ് കുമാര്‍, ജനറല്‍ സെക്രട്ടറി റ്റി.സദാനന്ദന്‍, ട്രഷറര്‍ റ്റി.വിജയകുമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജി.നേശന്‍, സംസ്ഥാന നേതാക്കളായ ജെ.സഹായദാസ്, ഉഷ കുമാരി എസ്., കെ.എല്‍.സി.എ. നേതാക്കളായ ജോണ്‍ സുന്ദര്‍ രാജ്,ബി.ജസ്റ്റസ്, സുരേന്ദ്രന്‍ സി, ജോണ്‍ തങ്കപ്പന്‍, എം.എം.അഗസ്റ്റിന്‍, പി.സി.ജോര്‍ജ്ജ്, ലൈല രാജന്‍, ഇ.കെ. രാജം, ഷീജ, സുനില ആര്‍.ഇ., ജയദാസ് എന്‍., നെയ്യാറ്റിന്‍കര കേസരി തുടങ്ങിയവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഇന്ത്യയിലെ കാര്‍ഷിക മേഖല ഏതാനും ചില കുത്തകള്‍ക്ക് അടിയറ വയ്ക്കുന്നതിനുവേണ്ടി മതിയായ ചര്‍ച്ചകള്‍ കൂടാതെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിരിക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മാസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്. കൊടുംതണുപ്പിലും മറ്റു പ്രതികൂല കാലാവസ്ഥയിലും നിരവധി കര്‍ഷകരുടെ ജീവനുകൾ നഷ്ടമായിരിക്കുകയാണ്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group