Vatican

കര്‍ദ്ദിനാള്‍ സ്ഥാനം വേണ്ടെന്ന് ബിഷപ്പ്‌

പൗരോഹിത്യജീവിതത്തില്‍ കൂടുതല്‍ വളരാന്‍ കര്‍ദ്ദിനാള്‍സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ബോഗോര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ സ്യുകുര്‍.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഫ്രാന്‍സിസ് പാപ്പ സ്വാഗതം ചെയ്യ്തിട്ടും സ്നേഹത്തോടെ വേണ്ട എന്ന് പാപ്പയോട് പറഞ്ഞ ബിഷപ്പ് സ്യൂകൂര്‍ ഇന്ന് സഭയിലെ തന്നെ എളിമയുടെ പ്രതീകമാവുകയാണ്.

പൗരോഹിത്യജീവിതത്തില്‍ കൂടുതല്‍ വളരാന്‍ കര്‍ദ്ദിനാള്‍സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ബോഗോര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ സ്യുകുര്‍. ബിപ്പിന്‍റെ സ്നേഹത്തോടെയുളള കര്‍ദിനാള്‍ പദവി വേണ്ടെന്നുളള അഭ്യര്‍ത്ഥന സ്വീകരിച്ചിരിക്കുകയാണ് ഫ്രാന്‍സിസ് പാപ്പാ. വരുന്ന ഡിസംബര്‍ ഏഴിന് വത്തിക്കാനില്‍ നടക്കുവാനിരിക്കുന്ന കണ്‍സിസ്റ്ററിയില്‍ ബിഷപ് സ്യുകുറിനെ ഉള്‍പ്പെടെ ഇരുപത്തൊന്ന് പേരെ കര്‍ദ്ദിനാള്‍മാരാക്കുന്നത് സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ നടത്തിയ അറിയിപ്പിനെത്തുടര്‍ന്നാണ് അദ്ദേഹം ഈ അപേക്ഷ നടത്തിയത്.

ഇന്‍ഡോനേഷ്യയിലെ ബോഗോര്‍ രൂപതാധ്യക്ഷനും, ഫ്രാന്‍സിസ്കന്‍ സഭംഗവുമാണ് ബിഷപ് പാസ്കാലിസ് ബ്രൂണോ സ്യുകുര്‍, വരുന്ന ഡിസംബര്‍ ഏഴിന് വത്തിക്കാനില്‍ നടക്കുന്ന കണ്‍സിസ്റ്ററിയില്‍ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടാനിരിക്കെയാണ് ഇതുസംബന്ധിച്ച് അദ്ദേഹം ഫ്രാന്‍സിസ് പാപ്പായ്ക്ക് അപേക്ഷ നല്‍കിയത്.

അഭിവന്ദ്യ സ്യുകുറിന്‍റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചുവെന്ന് ഒക്ടോബര്‍ 22 ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. സഭയ്ക്കും ദൈവജനത്തിനും സേവനം ചെയ്തുകൊണ്ട്, പൗരോഹിത്യജീവിതത്തില്‍ കൂടുതല്‍ വളരാനുള്ള തന്‍റെ ആഗ്രഹം മൂലമാണ് ബിഷപ് സ്യുകുര്‍ ഇങ്ങനെയൊരു അപേക്ഷ നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

അഭിവന്ദ്യ സ്യുകുര്‍ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുന്നത് നിരസിച്ചതിനെത്തുടര്‍ന്ന്, ഇത്തവണ കര്‍ദ്ദിനാള്‍മാരാകുന്നവരുടെ എണ്ണം ഇരുപത്തിയൊന്നില്‍നിന്ന് ഇരുപതായി കുറയും. കേരളത്തില്‍ നിന്നുളള മോണ്‍. ജോര്‍ജ്ജ് ജേക്കബ് കൂവക്കാടുള്‍പ്പടെ 21 ആളുകളുടെ പേരുകളായിരുന്നു ഡിസംബര്‍ എട്ടാം തീയതി നടക്കുവാനിരിക്കുന്ന കണ്‍സിസ്റ്ററിയുമായി ബന്ധപ്പെട്ട്, ഒക്ടോബര്‍ ആറാംതീയതി ഞായറാഴ്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാമദ്ധ്യേ ഫ്രാന്‍സിസ് പാപ്പാ വെളിപ്പെടുത്തിയത്.

2013 നവംബര്‍ 21ന് ഫ്രാന്‍സിസ് പാപ്പായാണ് അദ്ദേഹത്തെ ബോഗോര്‍ രൂപതാമെത്രാനായി നിയമിച്ചത്. 2001 മുതല്‍ 2009 വരെ ഇന്‍ഡോനേഷ്യയിലെ ഛഎങ ഫ്രാന്‍സികന്‍ സഭാ പ്രൊവിന്‍ഷ്യലായി അദ്ദേഹം സേവനം ചെയ്തിരുന്നു. 1962 മെയ് 17ന് ജനിച്ച ബിഷപ് സ്യുകുര്‍ 1989 ജനുവരി 22നാണ് ഫ്രാന്‍സിസ്കന്‍ സഭയില്‍ നിത്യവ്രതവാഗ്ദാനം നടത്തിയത്. 1991 ഫെബ്രുവരി 2നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.

1991 മുതല്‍ 1993 വരെ പടിഞ്ഞാറന്‍ പാപുവയിലെ ജയപുര രൂപതയില്‍ ഇടവകശുശ്രൂഷ ചെയ്ത അദ്ദേഹം പിന്നീട് റോമിലെ അന്തോണിയാനത്തുനിന്ന് അദ്ധ്യാത്മികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

എന്നെ കര്‍ദ്ദിനാളാക്കണ്ട ഫ്രാന്‍സിസ്പാപ്പയെ ഞെട്ടിച്ച് ബിഷപ്പ്

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker