Kerala

കരിദിനാചരണവും പന്തംകൊളുത്തി പ്രകടനവുമായി കെ.സി.വൈ.എം.

വിഴിഞ്ഞം മത്സ്യ തൊഴിലാളി സമരത്തിനെത്തിരെയുള്ള ലാത്തി ചാർജിൽ പ്രതിഷേധിച്ചും കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും...

ജോസ് മാർട്ടിൻ

തോപ്പുംപടി: വിഴിഞ്ഞം മത്സ്യ തൊഴിലാളി സമരത്തിനെത്തിരെയുള്ള ലാത്തി ചാർജിൽ പ്രതിഷേധിച്ചും, തിരുവനന്തപുരം ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റൊയെയും, അതിരൂപത സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസിനെയും, വൈദികരെയും പ്രതികളാക്കികൊണ്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കെ.സി.വൈ.എം. കൊച്ചി രൂപതയുടെയും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരിദിനാചരണവും പന്തംകൊളുത്തി പ്രതിഷേധവും സംഘടിപ്പിച്ചു. തോപ്പുംപടി ജംഗ്ഷനിൽ നടത്തപ്പെട്ട പരിപാടി കെ. ആർ. എൽ.സി.സി യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു അറക്കത്തറ ഉത്ഘാടനം ചെയ്തു.

കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡന്റ്‌ കാസി പൂപ്പന അധ്യക്ഷത വഹിച്ച പ്രതിക്ഷേധ പ്രകടനത്തിൽ കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോൺ, വൈസ് പ്രസിഡന്റ്‌ സെൽജൻ കുറുപ്പശ്ശേരി, കെ.സി. വൈ.എം കൊച്ചി രൂപത മുൻ അംഗം സുമിത് ജോസഫ്, ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ടിഫി ഫ്രാൻസിസ്, ഡാനിയ ആന്റണി, വരുൺ റെജു, അലീഷ ട്രീസ, ആന്റണി നിതീഷ്, അബിൻ കെ.എസ് എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker