World

കമ്മ്യൂണിസ്റ്റ് അടിച്ചമർത്തൽ തുടരുന്നു: ചൈനയിൽ ക്രൈസ്തവ ദേവാലയം തകർത്തു.

കമ്മ്യൂണിസ്റ്റ് അടിച്ചമർത്തൽ തുടരുന്നു: ചൈനയിൽ ക്രൈസ്തവ ദേവാലയം തകർത്തു.

ബെ​​​യ്ജിം​​​ഗ്: വ​​​ട​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ലി​​​ൻ​​​ഫെ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ ഇ​​​വാ​​​ഞ്ച​​​ലി​​​ക്ക​​​ൽ ദേ​​​വാ​​​ല​​​യം അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി. 2009-ൽ ​​​നി​​​ർ​​​മി​​​ച്ച ഗോ​​​ൾ​​​ഡ​​​ൻ ലാൻപ്സ്റ്റാൻ​​​ഡ് പ​​​ള്ളി​​​യാ​​​ണു സൈ​​​നി​​​ക പോ​​​ലീ​​​സും പ്രാ​​​ദേ​​​ശി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ചേ​​​ർ​​​ന്നു ത​​​ക​​​ർ​​​ത്ത​​​ത്. ഡൈ​​​നാ​​​മി​​​റ്റ് വ​​​ച്ച് പ​​​ള്ളി ത​​​ക​​​ർ​​​ത്ത​​​ശേ​​​ഷം ബു​​​ൾ​​​ഡോ​​​സ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഏ​​​താ​​​നും വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെതി​​​രേ ഭ​​​ര​​​ണ​​​കൂ​​​ടം ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു മു​​​തി​​​രു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക പ​​​ര​​​ന്നി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ഷാ​​​ൻ​​​സി​​​ക്കു സ​​​മീ​​​പം ഷി​​​ഫാ​​​ഗി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​വും ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ ത​​​ക​​​ർ​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. 2015-ൽ ​​​ഷെ​​​ജി​​​യാം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ലെ നി​​​ര​​​വ​​​ധി ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നു. 1200 കു​​​രി​​​ശു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker