Diocese
കമുകിന്‍കോട് കൊച്ചുപളളിയില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
കമുകിന്‍കോട് കൊച്ചുപളളിയില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

ബാലരാമപുരം: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് കൊച്ചുപളളിയില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. തീര്‍ഥാടന ദിനമായ ഇന്നലെ നൂറിലധികം കുരുന്നുകളാണ് കൊച്ചുപളളിയില്‍ ആദ്യാക്ഷരം കുറിക്കാനെത്തിയത്.
ദിവ്യബലിക്ക് ശേഷം നൂറുകണക്കിന് തീര്‍ഥാടകരെ സാക്ഷിയാക്കി ഇടവക വികാരി ഫാ.ജോയി മത്യാസ് കുട്ടികളെ ആദ്യഅക്ഷരം കുറിപ്പിച്ചു.
രാവിലെ നടന്ന ദിവ്യബിക്ക് കൊല്ലോട് ഇടവക വികാരി ഫാ.അജി അലോഷ്യസ്, ക്ടാരക്കുഴി സഹവികാരി ഫാ.സുജേഷ്ദാസ്, ഫാ.തോമസ് ഇനോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.