“കനിവ് – ’18” എന്ന ഈസ്റ്റെർ സന്ദേശവുമായി കെ.എൽ.സി.എ. ബാലരാമപുരം ഫെറോന
"കനിവ് - '18" എന്ന ഈസ്റ്റെർ സന്ദേശവുമായി കെ.എൽ.സി.എ. ബാലരാമപുരം ഫെറോന
സ്വന്തം ലേഖകൻ
ബാലരാമപുരം: “എരിയുന്ന വയറിന്റെ തീ അണയ്ക്കാൻ കനിവോടെ… ഒരു പൊതിച്ചോറ് ” എന്ന സന്ദേശവുമായി
കെ.എൽ.സി.എ. ബാലരാമപുരം ഫെറോന സമിതി. വഴിയരികിൽ കിടക്കുന്നവർക്കും, വെള്ളായണി ശാന്തിവിള ആശുപത്രിയിലേയും, മെഡിക്കൽ കോളേജിലേയും, RCC യിലേയും നിർദ്ധനരായ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഈസ്റ്റർ ദിനത്തിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം ചെയ്തുകൊണ്ട് വേറിട്ടൊരു ഈസ്റ്റെർ ആഘോഷവുമായി ബാലരാമപുരം കെ.എൽ.സി.എ. ഫെറോന സമിതി.
“അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പകറ്റിയ ക്രിസ്തുവിന്റെ പാത പിന്തുടന്ന് ബാലരാമപുരം ഫെറോനയിലെ വിവിധ ഇവകകളിൽ നിന്നും ശേഖരിച്ച 850 ഓളം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.
ഈ സംരംഭത്തിന് ബാലരാമപുരത്തെ എല്ലാ കെ.എൽ.സി.എ. യൂണിറ്റുകളും ഒത്തോരുമയോടെ സഹകരിച്ചു.
നാം ജനിച്ചപ്പോൾ ഒന്നും കൊണ്ടു വന്നിട്ടില്ല. മരിക്കുമ്പോഴും ഒന്നും കൊണ്ടു പോകില്ല. അതിനർത്ഥo ഇപ്പോൾ നമ്മുടെ കൈവശമുള്ളതൊന്നും നമ്മുടേതല്ല. ഈസ്റ്റെർ ദിനം കൂടുതൽ അർഥപൂർണ്ണവും മനോഹരവുമാക്കിയതിന്റെ സന്തോഷത്തിലാണ് ബാലരാമപുരം ഫെറോനയിലെ കെ.എൽ.സി.എ. അംഗങ്ങൾ