Vatican

കത്തോലിക്കാ സഭക്ക് 14 വിശുദ്ധരെക്കൂടി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ

പരിശുദ്ധാത്മാവിന്‍റെ അപ്പസ്തോല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എലേന ഗുയേരയാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപെട്ട ഏറ്റവും ശ്രദ്ധേയമായ പേര്.

 

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭക്ക് 14 വിശുദ്ധരെക്കൂടി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. എട്ട് മക്കളുടെ പിതാവ് മുതല്‍ മൂന്ന് സന്യാസ സഭകളുടെ സ്ഥപകര്‍ വരെ ഉള്‍പ്പെടുന്ന പുതിയ വിശുദ്ധര്‍ സഭയിലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ദൃഷ്ടാന്തമാണെന്ന് പാപ്പ പറഞ്ഞു.

പരിശുദ്ധാത്മാവിന്‍റെ അപ്പസ്തോല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എലേന ഗുയേരയാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപെട്ട ഏറ്റവും ശ്രദ്ധേയമായ പേര്.

‘ആദ്യം വിശുദ്ധരാകണം, പിന്നീട് മിഷനറിമാരും’ എന്ന് പഠിപ്പിച്ച ഫാ. ജിയുസപ്പെ അലമാനോയാണ് മറ്റൊരു പുതിയ വിശുദ്ധന്‍. ഇറ്റലിയിലെ ഇടവക വൈദികനായ ഫാ. ജിയുസെപ്പെ രണ്ട് മിഷനറി സന്യാസസഭകളും സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മാധ്യസ്ഥത്തിലൂടെ ആമസോണ്‍ കാടുകളില്‍ കടുവയുടെ ആക്രമണത്തിന് ഇരയായ ഒരു വ്യക്തിക്ക് സംഭവിച്ച അത്ഭുതസൗഖ്യമാണ് ഫാ. ജിയുസപ്പെയുടെ വിശുദ്ധപദവി പ്രഖ്യാനത്തിലേക്ക് നയിച്ചത്.

കാനഡയില്‍ സന്യാസസഭ സ്ഥാപിച്ച ക്യുബക്ക് സ്വദേശിനിയായ മേരി ലിയോണി പാരഡിസാണ് മറ്റൊരു വിശുദ്ധ. വൈദികര്‍ക്ക് വേണ്ടിയുള്ള തീക്ഷ്ണവും നിരന്തരവുമായ പ്രാര്‍ത്ഥനയും ശുശ്രൂഷകളുമാണ് 1880ല്‍ മേരി ലിയോണി സ്ഥാപിച്ച ലിറ്റില്‍ സിസ്റ്റേഴ്സിന്‍റെ പ്രധാന കാരിസം. ‘എളിയവരില്‍ എളിയവള്‍’ എന്നാണ് സിസ്റ്റര്‍ പാരഡിസിനെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന വേളയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്.

ഇസ്ലാമിലേക്ക് മതം മാറണമെന്ന ഭീഷണിക്ക് വഴങ്ങാതെ ഡമാസ്ക്കസില്‍ രക്തസാക്ഷിത്വം വരിച്ചവരാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന 11 പേര്‍. അവരില്‍ എട്ട് പേര്‍ ഫ്രാന്‍സിസ്കന്‍ സന്യാസിമാരും മൂന്ന് പേര്‍ ഒരു മാറോനൈറ്റ് കത്തോലിക്ക കുടുംബത്തിലെ സഹോദരങ്ങളുമാണ്. 1860 ജൂലൈ 10ന് ഡമാസ്ക്കസിലെ സെന്‍റ് പോള്‍ ഫ്രാന്‍സിസ്കന്‍ ദൈവാലയത്തില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച ഇവരെ ഡമാസ്ക്കസിലെ രക്തസാക്ഷികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker