Vatican

കത്തോലിക്കസഭയുടെ വിശ്വാസപ്രബോധനങ്ങളുടെ കാതല്‍ അനന്തസ്നേഹമാണ് : ഫ്രാന്‍സിസ് പാപ്പ

കത്തോലിക്കസഭയുടെ വിശ്വാസപ്രബോധനങ്ങളുടെ കാതല്‍ അനന്തസ്നേഹമാണ് : ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: യേശുവിന്‍റെ സുവിശേഷപ്രബോധനങ്ങളില്‍ സന്നിഹിതമായിരിക്കുന്ന സത്യം യുഗാന്തം വരെ പൂര്‍ണ്ണതയില്‍ വളരുന്നതിന് വിശ്വാസനിക്ഷേപം കാത്തുസൂക്ഷിക്കണമെന്ന്ഫ്രാന്‍സിസ് പാപ്പ. 1992 ഒക്ടോബര്‍ 11ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടതിന്‍റെ രജതജൂബിലിയോട് അനുബന്ധിച്ച്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തവരെ സംബോധനചെയ്യുകയായിരുന്നു പാപ്പാ. നിത്യമായ സദ്വാര്‍ത്ത നമ്മു‍ടെ സമകാലീനരോട് നൂതനവും സമ്പൂര്‍ണ്ണവുമായ വിധത്തില്‍ പ്രഘോഷിക്കുകയെന്ന ദൗത്യം നമ്മുടെ ഉത്തരവാദിത്വമാണെന്നും ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചു.

നൂറ്റാണ്ടുകളായി പരിശുദ്ധാരൂപി സഭയ്ക്ക് പകര്‍ന്നുനല്കിയ വിശ്വാസസംബന്ധമായ പ്രബോധനങ്ങള്‍, ഒരിക്കലും സംഭവിക്കാത്തവയും എന്നാലിന്ന് ഉയര്‍ന്നിരിക്കുന്നതുമായ പ്രശ്നങ്ങളെയും നൂതനാവസ്ഥകളേയും വിശ്വാസത്തിന്‍റെ വെളിച്ചത്താല്‍ പ്രബുദ്ധമാക്കാന്‍ സഹായിക്കുകയും വേണമെന്ന വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പാപ്പായുടെ വാക്കുകള്‍ ഫ്രാന്‍സീസ് പാപ്പാ തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു. സ്നേഹത്തിനും കാരുണ്യത്തിനും വിഘാതം നല്‍കികൊണ്ടുള്ള മാനവ ഔന്നത്യത്തെ ഹനിക്കുന്ന വധശിക്ഷയേയും പാപ്പ തന്റെ സന്ദേശത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.

കത്തോലിക്കസഭയുടെ വിശ്വാസപ്രബോധനങ്ങളുടെ കാതല്‍ അനന്തസ്നേഹമാണ്. ഭൗതികസമ്പത്ത് കുന്നുകൂട്ടാനുള്ള അമിതമായി മുന്‍തൂക്കം സുവിശേഷം ആഴത്തില്‍ മനസ്സിലാക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയാണെന്നുമുള്ള വസ്തുത നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. നിഷ്ഠൂരമായ വധശിക്ഷ പേപ്പല്‍ സംസ്ഥാനങ്ങളിലും അവലംബിക്കപ്പെട്ടിട്ടുണ്ട്. ആ ചെയ്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം. കുറ്റകൃത്യം എത്ര ഗൗരവതരമായാലും അതിന് വധശിക്ഷ നല്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലയെന്നും, കാരണം, അത് മനുഷ്യവ്യക്തിയുടെ അലംഘനീയതയ്ക്കും ഔന്നത്യത്തിനും നേര്‍ക്കുള്ള ആക്രമണമാണെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker