Vatican

കത്തോലിക്കരും ലൂതറൻ സഭാനുയായികളും തങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണകളെ അതിജീവിക്കുന്ന കാലം വിദൂരത്തല്ല; ഫ്രാൻസിസ് പാപ്പാ

കത്തോലിക്കരും ലൂതറൻ സഭാനുയായികളും തങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണകളെ അതിജീവിക്കുന്ന കാലം വിദൂരത്തല്ല; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: കത്തോലിക്കരും ലൂതറൻ സഭാനുയായികളും തങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണകളെ അതിജീവിക്കുന്ന കാലം വിദൂരത്തല്ലെന്നും, കത്തോലിക്ക-ലൂതറൻ സഭകൾക്കിടയിലുള്ള ഭിന്നതകൾ പൂർണ്ണമായി തരണം ചെയ്യാൻ ദൈവസഹായത്താൽ ഭാവിയിൽ സാധിക്കുമെന്നും ഫ്രാൻസിസ് പാപ്പാ.

ജർമ്മനിയിൽ നിന്നെത്തിയ ലൂതറൻ- എവഞ്ചേലിക്കൽ സമൂഹത്തിന്‍റെയും,  ലൂതറൻ സമൂഹത്തിന്‍റെ ആഗോള സംയുക്തസമിതിയുടെയും പ്രതിനിധികളെ വത്തിക്കാനിൽ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. ആത്മാർത്ഥ ഹൃദയത്തോടെ പരസ്പരം സ്നേഹിക്കാൻ വിളിക്കപ്പെട്ടവരാണ്, ക്രൈസ്തവരെന്ന നിലയിൽ നാമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സഹോദര്യാ രൂപിയോടുകൂടിയ കൂടിക്കാഴ്ചകളാലും സുവിശേഷത്തിന്‍റെ യുക്തിയിലധിഷ്ഠിതമായ പ്രവത്തനങ്ങളാലും ഇരുവിഭാഗങ്ങൾക്കുമിടയിലുണ്ടായിരുന്ന തെറ്റിദ്ധാരണകളെ വലിയൊരു പരിധിവരെ  അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പാപ്പാ  ഓർമ്മിപ്പിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker