Parish
കണ്ണറവിള പരിശുദ്ധാത്മ ദേവാലയ തിരുനാള്‍ ആരംഭിച്ചു
കണ്ണറവിള പരിശുദ്ധാത്മ ദേവാലയ തിരുനാള്‍ ആരംഭിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞിരംകുളം: കണ്ണറവിള പരിശുദ്ധാത്മ ദേവാലയ തിരുനാളിന് തുടക്കമായി, 9-ന് സമാപിക്കും. ഇടവക വികാരി ഫാ.ബിനു.ടി. കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത അജപാലന ശുശ്രൂഷ ഡയറക്ടര്‍ ഡോ.നിക്സണ്‍രാജ് നേതൃത്വം നല്‍കി.
ഇന്ന് (ബുധന്‍) മുതല്‍ ആരംഭിക്കുന്ന ആന്തരിക സൗഖ്യ ധ്യനത്തിന് ഫാ.ജോയി മുസോളിനി നേതൃത്വം നല്‍കും. 7-ന് ധ്യാനം സമാപിക്കും.
9 ശനിയാഴ്ച വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായി ദിവ്യകാരുണ്യ പ്രദക്ഷിണം.
തിരുനാള്‍ സമാപന ദിനമായ ഞായറാഴ്ച രാവിലെ 10-ന് കൊല്ലം രൂപത എപ്പിസ്കോപ്പല്‍ വികാരി മോണ്‍.ബൈജു ജൂലിയന്‍റെ മുഖ്യ കാര്‍മ്മികതവത്തില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് സ്നേഹ വിരുന്നും.