Kerala

കടലറിയുന്ന അച്ഛന്റെ മകൾക്ക് കടലിന്റെ ശാസ്ത്രത്തിൽ ഒന്നാം റാങ്ക്

മെറൈൻ മൈക്രോ ബയോളജിയിലാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ഒറ്റമശ്ശരി സെന്റ് ജോസഫ്സ് ഇടവകാഗമായ അഭയ റോബിൻസൺസന് കടലിന്റെ ശാസ്ത്രത്തിൽ ഒന്നാം റാങ്ക്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ഓഷൻ സ്റ്റഡീസിൽ (കുഫോസ്) നിന്ന് മെറൈൻ മൈക്രോ ബയോളജിയിലാണ് അഭയ റോബിൻസൺ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മത്സ്യതൊഴിലാളിയായ റോബിൻ,മേരി ദമ്പതികളുടെ മകളാണ് അഭയ റോബിൻസൺ.

ആലപ്പുഴ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസീസി സ്കൂളിൽ പ്ലസ്ടു ബയോളജി സയൻസ് പഠിക്കുന്നകാലത്താണ് റിസേർച്ച് മേഖല തിരഞ്ഞെടുക്കാൻ താൽപ്പര്യമുണ്ടായത്, സുവോളജി ഡിഗ്രി പഠനത്തോടൊപ്പം മിനി പ്രൊജക്റ്റുകൾ ചെയ്തിരുന്നു, അതോടൊപ്പം തന്നെ എൻട്രൻസിന്റെ തയാറെടുപ്പുകളും നടത്തിയിരുന്നുവെന്ന് അഭയ റോബിൻസൺ പറയുന്നു. ഐ.സി.ആർ.ഓ.യിൽ ഒരു ശാസ്ത്രജ്ഞ ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും, അതിനായി ഏതെങ്കിലും നല്ല ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി. ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഇനിയെന്നും അഭയ കാത്തലിക് വോക്സ്സിനോട് പറഞ്ഞു.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker