കടലിൽ “കുടിൽ” ഒഴുക്കി പ്രതിഷേധിച്ച് കെ.സി.വൈ.എം.
മാരാരിക്കുളം ജംങ്ഷനിൽ പ്രധിഷേധ സമ്മേളനവും റാലിയും നടത്തി...
ജോസ് മാർട്ടിൻ
ആലപ്പുഴ/മാരാരിക്കുളം: വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാട്ടൂർ ഫൊറോന യുവജ്യോതി കെ. സി. വൈ. എം. കാട്ടൂർ ഫൊറോനയുടെ നേതൃത്വത്തിൽ മാരാരിക്കുളം ജംങ്ഷനിൽ പ്രധിഷേധ സമ്മേളനവും റാലിയും നടത്തി. മാരാരിക്കുളം ജംങ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതീകമായി കുടിൽ കടലിൽ ഒഴുക്കുക്കി പ്രതിഷേധിച്ചു.
കെ.സി.വൈ.എം. കാട്ടൂർ ഫൊറോന പ്രസിഡന്റ് ശ്രീ. പീറ്റർ ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സമ്മേളനം മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് കെ.സി.വൈ.എം. യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് ഉദ്ഘാടനം ചെയ്തു.
യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ. തോമസ് മാണിയപൊഴിയിൽ, ആലപ്പുഴ രൂപതാ പ്രസിഡന്റ് വർഗ്ഗീസ് ജെയിംസ് മാപ്പിള, മുൻ രൂപത പ്രസിഡന്റും സംസ്ഥാന സെനറ്റ് അംഗവും ഐ.സി.വൈ.എം. യൂത്ത് ഐക്കൺ ഓഫ് ദി ഇയറുമായ എം.ജെ.ഇമ്മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു.
കാട്ടൂർ ഫൊറോനയിലെ തീരദേശ ഇടവകകളായ ഓമനപ്പുഴ, കാട്ടൂർ, പള്ളോട്ടി, പൊള്ളേത്തൈ, മാരാരിക്കുളം തുടങ്ങി വിവധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങൾ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.