കടപ്പ മെത്രാന്‍റെ സ്ഥാനത്യാഗം വത്തിക്കാന്‍ അംഗീകരിച്ചു
കടപ്പ മെത്രാന്‍റെ സ്ഥാനത്യാഗം വത്തിക്കാന്‍ അംഗീകരിച്ചു
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ആന്ധ്രാപ്രദേശിലെ കടപ്പ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് പ്രസാദ് ഗലേലായുടെ സ്ഥാനത്യാഗം ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു. ഡിസംബര്‍ 10-Ɔο തീയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് കടപ്പയുടെ മെത്രാന്‍, ബിഷപ്പ് പ്രസാദ് ഗലേലാ സമര്‍പ്പിച്ച സ്ഥാനത്യാഗം പാപ്പാ അംഗീകരിച്ച വിവരം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.
രണ്ടു വര്‍ഷത്തില്‍ അധികമായി സഭയിലും സമൂഹത്തിലും ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം സമര്‍പ്പിച്ച സ്ഥാനത്യാഗമാണ് പാപ്പാ അംഗീകരിച്ചതെന്ന് പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.
ആന്ധ്രയിലെ കുര്‍ണൂള്‍ സ്വദേശിയായ ബിഷപ്പ് പ്രസാദ് 1989-ല്‍ തന്‍റെ രൂപതയില്‍ വൈദികനായി പൗരോഹിത്യം സ്വീകരിച്ചു. 2008-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ അദ്ദേഹത്തെ കടപ്പ രൂപതയുടെ മെത്രാനായി നിയോഗിച്ചു. വിരമിക്കുന്ന ബിഷപ്പ് പ്രസാദ് ഗലേലയ്ക്ക് 56 വയസ്സു പ്രായമുണ്ട്.