അനുജിത്ത്
കാട്ടാക്കട: ഈരാറ്റിൻ പുറം ഇടവകയും ഉപ ഇടവകകളും ചേർന്ന് മെയ് 23, 24 തീയതികളിൽ ഓൺലൈൻ ബൈബിൾ ഫെസ്റ്റ് നടത്തി. ബൈബിൾ ഫെസ്റ്റിൽ ആക്ഷൻ സോംഗ്, കഥ പറച്ചിൽ, സങ്കീർത്തനാലാപം, ബൈബിൾ ക്വിസ്സ് എന്നീ ടാസ്ക്കുകൾ നൽകി. കൂടാതെ, കുട്ടികൾക്കായി ഓൺലൈൻ കുക്കറി ഷോയും സംഘടിപ്പിച്ചു.
കൊറോണക്കാലമായതിനാൽ കുട്ടികൾക്ക് ബൈബിൾ കൂടുതൽ ഹൃദ്യസ്തമാക്കുന്നതിന്റെയും അവരുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി നടത്തിയ ഈ പരിപാടിയിൽ 4 ഇടവകകളിൽ നിന്നും 150-ൽ അധികം കുട്ടികൾ പങ്കെടുത്തു. രക്ഷകർത്താകളിൽ നിന്നും മികച്ച പിന്തുണ ലഭിച്ച ബൈബിൾ ഫെസ്റ്റ് ഇടവകകളുടെ തന്നെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് സംഘടിപ്പിച്ചത്.
ഈരാറ്റിൻ പുറം, വെളിയംകോട്, കോടന്നൂർ, മാന്തറ, ഇടവകകളിലെ വചന ബോധനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ ബൈബിൾ ഫെസ്റ്റ് വൻ വിജയമായിരുന്നുവെന്ന് ഇടവക വികാരി ഫാ.ബനഡിക്ട് അറിയിച്ചു.