Kerala

“ഓഖി, ബോണക്കാട്‌” വിഷയങ്ങളിൽ പ്രതിഷേധിച്ച്‌ കെ.ആർ.എൽ.സി.സി. പ്രമേയം

"ഓഖി, ബോണക്കാട്‌" വിഷയങ്ങളിൽ പ്രതിഷേധിച്ച്‌ കെ.ആർ.എൽ.സി.സി. പ്രമേയം

തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ട്‌ വിനിയോഗത്തിൽ സുതാര്യതയും കൃത്യതയും ഉണ്ടാകണമെന്ന്‌ കെ.ആർ.എൽ.സി.സി. രാഷ്‌ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. 2004 ലെ സുനാമി ഫണ്ട്‌ വിനിയോഗത്തിലുണ്ടായ കെടുകാര്യസ്‌ഥത ഉണ്ടാകരുതെന്നും, തുടക്കത്തിലെ തന്നെ ഫണ്ട്‌ വിനിയോഗത്തിൽ വന്നിട്ടുളള പാളിച്ചകൾ ആശങ്കയുണ്ടാക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.

ബോണക്കാട്‌ കുരിശുമലയിൽ ആരാധനാ സ്വാതന്ത്രം നിലനിർത്തണമെന്നും കുരിശുമലയിലെത്തിയ തർഥാടകരെ അന്യായമായി മർദിച്ച പോലീസ്‌ നടപടിയിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും വിശ്വാസികൾക്കെതിരെ എടുത്തിട്ടുളള കളളക്കേസുകൾ അടിയന്തമായി പിൻ വലിക്കാൻ നടപടി ഉണ്ടാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.

സമ്പത്തിക സംവരണത്തിന്റെ മറവിൽ  മുന്നോക്ക വിഭാഗത്തിന്‌ ഉദ്ദ്യോഗസ്‌ഥ സംവരം ഏർപ്പെടുത്താനുളള സർക്കാർ നീക്കത്തിൽ കെ.ആർ.എൽ.സി.സി. പ്രതിഷേധം അറിയിച്ചു. നിലവിലുളള സംവരണത്തെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും പ്രമേയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്‌.

പത്ര സമ്മേളനത്തിൽ കെ.ആർ.എൽ.സി.സി. വക്‌താവ്‌ ഷാജിജോർജ്ജ്‌, തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ.യൂജിൻ എച്ച്‌ പെരേര, കെ.ആർ.എൽ.സി.സി. സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്‌, സ്‌മിത ബിജോയ്‌, ട്രഷറർ ആന്റണി നെറോറ, ബെന്നിപാപ്പച്ചൻ ,ജെയിൻ ആൻസിൽ ഫ്രാൻസിസ്‌ തുടങ്ങിയവർ പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker