ഓഖി ദുരന്തവും ബോണക്കാട്ടെ കുരിശ് തകര്‍ത്തതും ഈ ക്രിസ്‌മസ് നാളുകളില്‍ വലിയ വേദന ; ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍
ഓഖി ദുരന്തവും ബോണക്കാട്ടെ കുരിശ് തകര്‍ത്തതും ഈ ക്രിസ്‌മസ് നാളുകളില്‍ വലിയ വേദന ; ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍
നെയ്യാറ്റിന്‍കര: ഓഖി ചുഴലികാറ്റിലൂടെ തീരദേശത്തിനുണ്ടായ വലിയ നഷ്‌ടവും സങ്കടങ്ങളും ബോണക്കാട് കുരിശുമലയിലെ മരക്കുരിശ് തകര്‍ത്ത സംഭവവും ക്രിസ്‌മസ് നാളുകളില്‍ വലിയ വേദനയുണ്ടാക്കുന്നെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ തന്റെ ക്രിസ്‌മസ് സന്ദേശത്തില്‍ പറഞ്ഞു. ഓഖീ ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപെട്ടവരെയും വേദന അനുഭവിക്കുന്നവരെയും നാം പ്രത്യേകം ഓര്‍മ്മിക്കണം.
ബോണക്കാട് കുരിശുമലയിലെ കുരിശ് തകര്‍ക്കപ്പെട്ടതും അതിനെ തുടര്‍ന്ന് സമരങ്ങള്‍ നടത്തിയതും ഇവിടെ ഓര്‍മ്മിക്കുന്നതായി ബിഷപ് സന്ദേശത്തില്‍ പറഞ്ഞു. കുരിശ് തകര്‍ക്കപ്പെട്ടശേഷം കുരിശുമലയില്‍ സന്ദര്‍ശനം നടത്തിയ വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത് ദു:ഖകരമായ കാര്യമാണ്. ഈ ക്രിസ്‌മസ് നാളുകളില്‍ കുരിശ് തകര്‍ക്കപ്പെട്ടത് വലിയ ദു:ഖത്തിന് കാരണവുമാണ്.
എല്ലാ മനുഷ്യര്‍ക്കും വലിയ സന്തോഷം നല്‍കുന്ന സദ്വാര്‍ത്തയാണ് ക്രിസ്‌മസില്‍ അനുസ്‌രിക്കുന്നതും ആഘോഷിക്കുന്നതും ക്രൈസ്‌തവരെല്ലാം ഇതില്‍ കൂടുതല്‍ സന്തോഷിക്കുകയും വലിയ ആഘോഷങ്ങള്‍ നടത്തുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക് ശാശ്വതമായ ശാന്തിയാണ് ക്രിസ്‌മസ് നൽകുന്നത്.ഭൂമിയില്‍ സന്‍മനസുളളവര്‍ക്ക് സമാധാനം എന്ന മാലാഖയുടെ സന്ദേശം കേട്ടവര്‍ക്ക് നന്‍മയില്‍ ജീവിക്കുവാന്‍ എല്ലാവര്‍ക്കും നന്‍മ ചെയ്യുവാന്‍ എല്ലാവരോടും സ്‌നേഹവും കാരുണ്യവും കാണിക്കുവാന്‍ പ്രചോദനം ലഭിക്കുന്നു. ക്രിസ്‌മസ് ആഘോഷിക്കുവാന്‍ സാധിക്കാത്തവരോട് നാം കാരുണ്യവും അനുകമ്പയും കാണിക്കണമെന്നും അഭിവന്ദ്യ പിതാവ് വോക്സ് ഓണ്‍ലൈൻ വായനക്കാരോട് നല്‍കിയ ക്രിസ്‌മസ് സന്ദേശത്തില്‍ പറഞ്ഞു.