ഓഖി ദുരന്തബാധിതരുടെ കണ്ണീരൊപ്പി രാഹുൽ പൂന്തുറയിൽ
ഓഖി ദുരന്തബാധിതരുടെ കണ്ണീരൊപ്പി രാഹുൽ പൂന്തുറയിൽ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം തീരങ്ങൾ സന്ദർശിച്ചു. ദുരന്തമുണ്ടായതിനുശേഷം കേരളത്തിലെത്താൻ വൈകിയതിൽ ക്ഷമ ചോദിച്ചാണ് രാഹുൽ പൂന്തുറയിൽ കാലുകുത്തിയത്. ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾക്കു മുൻപിൽ ആദരാഞ്ജലി അർപ്പിച്ചശേഷം മരിച്ചവരുടെ ബന്ധുക്കളെയും രാഹുൽ കണ്ടു. അവരുടെ പരാതികൾ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവനന്തപുരം എം.പി ശശി തരൂർ, വി.എസ്. ശിവകുമാർ തുടങ്ങിയ നേതാക്കളും രാഹുലിനെ അനുഗമിച്ചു. പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനായി എത്തിയ രാഹുൽ, ഓഖി ദുരന്തം വിതച്ച കന്യാകുമാരിയിലെ തീരപ്രദേശങ്ങളും സന്ദർശിച്ചു