Kerala

ഓഖി അനുധാവനത്തിന് ഒരു വയസ് – മംഗല്യ സഹായ വിതരണവും പെൻഷൻ വിതരണവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

ഓഖി അനുധാവനത്തിന് ഒരു വയസ് - മംഗല്യ സഹായ വിതരണവും പെൻഷൻ വിതരണവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

ബ്ലെസ്സൺ മാത്യു

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ ഓർമ്മയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ പ്രേഷിത ശുശ്രുഷയുടെ ആഭിമുഖ്യത്തിൽ “ഓഖി അനുധാവനത്തിന് ഒരു വയസ്” സംഘടിപ്പിച്ചു. വൈകീട്ട് 3 – ന് വെള്ളയമ്പലം ലിറ്റിൽ ഫ്ളവർ പാരീഷ് ഹാളിൽ വച്ചായിരുന്നു ഓഖി ദുരന്തദിനാചരണം.

അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. സൂസപാക്യം അദ്ധ്യക്ഷപദം അലങ്കരിച്ച “ഓഖി അനുധാവനത്തിന് ഒരു വയസ്” സമ്മേളനം കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി മെഴ്സികുട്ടി അമ്മ മുഖ്യപ്രഭാഷണം നടത്തി.

സമ്മേളനത്തിൽ വച്ച് 130 പേർക്ക് പെൻഷൻ വിതരണവും 35 പേർക്ക് മംഗല്യ സഹായവും വിതരണം ചെയുകയുണ്ടായി. ആർച്ച് ബിഷപ്പ് സൂസപാക്യം, സഹായ മെത്രാൻ ക്രിസ്തുദാസ്, ശ്രീമതി മെഴ്സികുട്ടി അമ്മ എന്നിവർ ചേർന്നാണ് പെൻഷനും മംഗല്യ സഹായവും വിതരണം ചെയ്തത്.

തുടർന്ന്, സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് കുടുംബ പ്രേഷിത ശുശ്രൂഷയിൽ കൗൺസിലിംഗ് കോഴ്സ് പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

സമ്മേളനത്തിൽ റവ. ഫാ. ജയിംസ് കുലാസ്, റവ. ഫാ. യൂജിൻ എച്ച് പെരേര എന്നിവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിന്, കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ.എ.ആർ.ജോൺ സ്വാഗതവും, ഓഖി കോർ കമ്മിറ്റി കൺവീനർ ഫാ.തിയോടെഷ്യസ് നന്ദിയും പറഞ്ഞു. നിരവധി വൈദികരും വിവിധ ഇടവകകളിലെ വിശ്വാസി പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker