“ഒമിക്രോണ്‍” വേളാങ്കണ്ണി പളളിയില്‍ പൊതു ദിവ്യബലികള്‍ക്ക് നിയന്ത്രണം
വെളളി ശനി ഞായര്‍ ദിവസങ്ങളിലാണ് വേളാങ്കണ്ണി പളളിയില്‍ തീര്‍ഥാടകര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഉണ്ടാകന്നത് .
അനില്‍ ജോസഫ്
വേളാങ്കണ്ണി: ഒമിക്രോണ്‍ വ്യാപനത്തിന്‍്റെ പശ്ചാത്തലത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ തിര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലും നിയന്ത്രണങ്ങള്‍ ആരംഭിച്ചു. വെളളി ശനി ഞായര്‍ ദിവസങ്ങളിലാണ് വേളാങ്കണ്ണി പളളിയില്‍ തീര്‍ഥാടകര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഉണ്ടാകന്നത് .
ഈ ദിവസങ്ങളില്‍ വേളാങ്കണ്ണിയിലെ ഒരു ദേവാലയങ്ങളിലും പൊതു ദിവ്യബലി ഉണ്ടാകില്ല. അതേസമയം 9 മണിക്ക് നടക്കുന്ന മലയാളം ദിവ്യബലി തിര്‍ഥാടന കേന്ദ്രത്തിന്‍്റെ പ്രധാന പളളിയില്‍ നിന്ന് തത്സമയം വിശ്വാസികളിലേക്ക് എത്തിക്കും. വേളാങ്കണ്ണിയില്‍ തിര്‍ഥാടനകാരായി എത്തുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ ദിവ്യബലികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് വേളാങ്കണ്ണി പളളി റെക്ടര്‍ ഫാ.പ്രഭാകര്‍ അറിയിച്ചു.
എന്നാല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുളള ദിവസങ്ങളില്‍ പതിവ് പോലെ മോണിംഗ് സ്റ്റാര്‍ പളളിയില്‍ 9 മണിക്ക് പൊതു ദിവ്യബലി മലയാളത്തില്‍ ഉണ്ടാവുമെന്ന് വോങ്കണ്ണി പളളിയുടെ മലയാളം ചാപ്ലിന്‍ ഫാ.സെബാസ്റ്റ്യന്‍ അറിയിച്ചു. തമിഴ്നാട്ടില്‍ രാത്രി കര്‍ഫ്യു ആരംഭിക്കുകയും ഞായറാഴ്ച ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്യത പശ്ചാത്തലത്തിലാണ് തിരുമാനം.
നാഗപട്ടണം എസ് പിയുടെ നേതൃത്വത്തിലാണ് വേളാങ്കണ്ണി ഠൗണ്‍ഷിപ്പില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. തിങ്കള്‍ മുതല്‍ ശനി വരെയുളള ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് വേളാങ്കണ്ണിയില്‍ നിന്നുളള മലയാളം ദിവ്യബലി കാത്തലിക് വോക്സ് രാവിലെ 9 മണിക്ക് തത്സമയം ലഭ്യമാക്കുന്നുണ്ട് .
കാത്തലിക് വോക്സ് ന്യൂസിന്‍്റെ വാട്സ് ആപ്പ് ഗ്രൂപ്പല്‍ അംഗമാവുവാന്‍ ഈ ലിങ്ക് ഉപയോഗിക്കുക https://chat.whatsapp.com/KMYSKwGAL9eK6ozQUstMgT