ഒടുവില്‍ മാപ്പപേക്ഷയുമായി ജോസഫ് മോര്‍ ഗ്രീഗോറിയോസ്
ഒടുവില്‍ മാപ്പപേക്ഷയുമായി ജോസഫ് മോര്‍ ഗ്രീഗോറിയോസ്
അനിൽ ജോസഫ്
തിരുവനന്തപുരം: കടലോരനിവാസികളെ പൊതുമദ്ധ്യത്തില്‍ അധിക്ഷേപിച്ച ഡോ.അത്തനാസിയോസ് മോര്‍ ഏലിയാസിന്റെ നടപടിയില്‍ മാപ്പപേക്ഷിച്ച് യാക്കോബായ മെട്രോപോളിറ്റൻ സഭാ ട്രസ്റ്റി ബിഷപ്പ് ജേക്കബ് മോര്‍ ഗ്രിഗോറിയോസ്. ലത്തീന്‍ സഭാ വിഭാഗത്തിനുണ്ടായ വിഷമതയില്‍ നിരുപാതികം മാപ്പപേക്ഷിച്ചു കൊണ്ടാണ് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യത്തിന് കത്തയച്ചിരിക്കുന്നത്.
കത്തിൽ, ഡോ.അത്തനാസിയോസ് മോര്‍ ഏലിയാസിന് കത്തോലിക്കാ സഭയെക്കുറിച്ചുള്ള അജ്ഞതയെക്കുറിച്ച് ജോസഫ് മോര്‍ ഗ്രീഗോറിയോസ് തുറന്നുപറയുകയും, അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് മാപ്പ് പറഞ്ഞുകൊണ്ടുള്ള പ്രസ്താവന നൽകുമെന്നും പറയുന്നു.
കത്തോലിക്കാ സഭയിൽ ശക്തമായ പ്രതിക്ഷേധങ്ങൾ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് യാക്കോബായ സുറിയാനി സഭ മാപ്പപേക്ഷയുമായി എത്തിയത്.
കത്തിന്റെ പൂർണ്ണ രൂപം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
മുക്കുവരേയും, ദലിത്ക്രൈസ്തവരേയും ഒക്കെ ആക്ഷേപിക്കുന്നത് ഇവർക്കൊരു ഹോബിയാണ്.
സമീപകാലത്ത്,
ആട്ടിൻകുന്ന് പള്ളിയുടെ ഗേറ്റിൽ യാക്കോസ് നടത്തിയ യോഗത്തിൽ ഒരു യാക്കോബായപുരോഹിതൻ, “മാർഗ്ഗവാസികൾ” എന്ന് വിളിച്ച് ആക്ഷേപിച്ചത് മറക്കാറായിട്ടില്ല.
വാസ്തവത്തിൽ,
‘ഈ അറബിക്കൈവെപ്പ്’ എന്നൊക്കെ വാദിക്കുന്നതിന്റെ പിന്നിലുള്ള മനോഭാവവും ഒരു തരം ‘ജാതിഅടിമത്തം’ തന്നെയാണ്.
അതായത്,
ഈ ആധുനിക കാലത്ത് പോലും,
പഴയ ബ്രാഹ്മണ മേധാവിത്വം
വേണമെന്ന ‘ജാതിഅടിമത്തചിന്ത’
വച്ചുപുലർത്തുന്ന പലരും ജീവിക്കുന്നുണ്ട്.
അതേ തരത്തിലുള്ള
ഒരു തരം വരേണ്യചിന്തയാണ്, ഇവിടുത്തെ അന്തിഓക്കിയൻ അടിമകളുടെ മനസ്സിലും ഇപ്പോഴും ശക്തമായി തുടരുന്നത്.
കഷ്ടം തന്നെ!