Kerala

ഒക്ടോബര്‍ 2 ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം; കെ.സി.ബി.സി.

ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും, പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച്ച...

ജോസ് മാർട്ടിൻ

കൊച്ചി: ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. ഇത്തവണ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികള്‍ രണ്ടാം തീയതി ഞായറാഴ്ച്ച വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി മാറ്റിക്കൊണ്ട് നടത്താനുള്ള മന്ത്രിസഭയുടെ തീരുമാനത്തിനെതിരെയാണ് കെ.സി.ബി.സി.യുടെ പ്രതികരണം.

ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും, പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച്ച. അന്നേദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ച്ച കളില്‍ നിര്‍ബ്ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വര്‍ദ്ധിച്ചുവരുകയാണെന്നും ഇത്തരമൊരു പ്രവണതയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി പത്രകുറിപ്പിലൂടെ അറിയിക്കുന്നു.

വിവിധ കാരണങ്ങളുടെ പേരില്‍ ഞായറാഴ്ച്ചകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുന്നുവെന്നും, കഴിഞ്ഞ ജൂണ്‍ മുപ്പത് ഞായറാഴ്ച്ച കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി ദിനമായി നിശ്ചയിക്കപ്പെടുകയുണ്ടായിരുന്നുവെന്നും, എല്ലാവര്‍ഷവും ഓണത്തോട് അനുബന്ധിച്ച് രണ്ടാം ശനിയാഴ്ച്ച നടത്തിയിരുന്ന വള്ളംകളി മത്സരം ഇത്തവണ ഒരു ഞായറാഴ്ച്ച നടത്തുകയുണ്ടായതെന്നും മാത്രമല്ല, വിവിധ മത്സരപരീക്ഷകള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഞായറാഴ്ച്ച ദിവസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന രീതിയും വര്‍ദ്ധിച്ചിരിക്കുകയാണെന്നും പത്രക്കുറിപ്പിലൂടെ കേരള കത്തോലിക്കാ മെത്രാൻ സമിതി കുറ്റപ്പെടുത്തുന്നുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker