Kerala

ഏപ്രിൽ 17 മുതൽ ഏപ്രിൽ 25 വരെ വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ

രാവിലെ 08 മുതൽ രാത്രി 08 വരെയുള്ള 12 മണിക്കൂറുകൾ...

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ്-19 രോഗഭീതിയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ ആഗ്രഹപ്രകാരം ഏപ്രിൽ 17 മുതൽ ഏപ്രിൽ 25 വരെ വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിലായിരിക്കുമെന്ന് വരാപ്പുഴ അതിരൂപതാ പ്രൊക്ലമേഷൻ കമ്മീഷൻ അറിയിച്ചു. സൗഖ്യദായകനായ ദിവ്യകാരുണ്യ നാഥന്റെ മുന്നിൽ ലോകത്തിനു വേണ്ടിയും, രാജ്യത്തിനുവേണ്ടിയും, നാടിനു വേണ്ടിയും, ജനത്തിനു വേണ്ടിയുമാണ് വൈദീകരുടെ അഖണ്ഡ ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നത്.

വരാപ്പുഴ അതിരൂപതയിലെ വൈദീകർ തങ്ങൾ ആയിരിക്കുന്ന ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും, തങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന ദിവസങ്ങളിൽ, ഏപ്രിൽ 17 വെള്ളി മുതൽ ഏപ്രിൽ 25 ശനി വരെ, രാവിലെ 08 മുതൽ രാത്രി 08 വരെയുള്ള 12 മണിക്കൂറുകൾ തനിയെയിരുന്നു പ്രാർത്ഥിക്കുന്ന രീതിയിലാണ് അഖണ്ഡ ദിവ്യകാരുണ്യ ആരാധന ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം, അതിരൂപത തലത്തിൽ നടത്തപ്പെടുന്ന വൈദീകരുടെ ഈ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ വിശ്വാസികൾ ഭവനങ്ങളിലായിരുന്നുകൊണ്ട് സാധിക്കുന്ന രീതിയിൽ ആത്മനാ പങ്കുചേരണമെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നാം ഫൊറോന മുതൽ എട്ടാം ഫൊറോന വരെയുള്ള ക്രമം ഇങ്ങനെ:

1-Ɔο ഫൊറോന – 17 വെള്ളി
2-Ɔο ഫൊറോന – 18 ശനി
3-Ɔο ഫൊറോന – 20 തിങ്കൾ
4-Ɔο ഫൊറോന – 21 ചൊവ്വ
5-Ɔο ഫൊറോന – 22 ബുധൻ
6-Ɔο ഫൊറോന – 23 വ്യാഴം
7-Ɔο ഫൊറോന – 24 വെള്ളി
8-Ɔο ഫൊറോന – 25 ശനി

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker