Kerala

എ​ല്ലാ മ​ത​ങ്ങ​ളും മ​നു​ഷ്യ​നെ ന​യി​ക്കു​ന്ന​ത് മാന​വി​ക​ത​യി​ലേ​ക്ക്; ബി​ഷ​പ്പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി

എ​ല്ലാ മ​ത​ങ്ങ​ളും മ​നു​ഷ്യ​നെ ന​യി​ക്കു​ന്ന​ത് മാന​വി​ക​ത​യി​ലേ​ക്ക്; ബി​ഷ​പ്പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി

സ്വന്തം ലേഖകൻ

കു​ണ്ട​റ:​ എ​ല്ലാ മ​ത​ങ്ങ​ളും മ​നു​ഷ്യ​നെ ന​യി​ക്കു​ന്ന​ത് മാ​ന​വി​ക​ത​യി​ലേ​ക്കാ​ണെ​ന്ന് കൊ​ല്ലം ബി​ഷ​പ്പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി.​ ജ​ന്മ​നാ​ടാ​യ കു​ണ്ട​റ കൈ​ത​കോ​ടി​യി​ൽ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ ഇ​ട​വ​കാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ൽ​കി​യ വ​ര​വേ​ല്പി​ന് ന​ന്ദി പ​റ​ഞ്ഞു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

മ​നു​ഷ്യ​ർ പ​ര​സ്പ​രം സ്നേ​ഹി​ച്ചും വി​ശ്വ​സി​ച്ചും പ്രാ​ർ​ത്ഥ​ന​യോ​ടെ ജീ​വി​ക്ക​ണ​മെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു.​ സ്റ്റാ​ർ​ച്ച് ജംഗ്ഷ​നി​ൽ നി​ന്നും നൂറി​ല​ധി​കം ബൈ​ക്കു​ക​ളു​ടെ​യും അ​ജ​പാ​ല​ക​സം​ഘം, കു​ഞ്ഞു​ മാലാഖ​മാ​ർ, വി​വി​ധ​പ്രാ​ർത്ഥ​നാ ഗ്രൂപ്പു​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെയാ​ണ് ബി​ഷ​പി​നെ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ലേ​ക്ക് ആ​ന​യി​ച്ച​ത്.​

സ്വീ​ക​ര​ണ യോ​ഗം മ​ന്ത്രി ജെ. ​മേ​ഴ്സി​കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കാഞ്ഞി​ര​കോട് ഫെ​റോ​ന ഇ​ട​വ​ക വി​കാ​രി ഫാ.​ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ എ​ൻ.കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.പി. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

ഫാ. ജോ​സ് പ്ര​കാ​ശ്, ഫാ. ​ടൈ​റ്റ​സ് ഫ്രാ​ൻ​സി​സ്, ഫാ.​ത​മ്പി സേവ്യ​ർ, ഫാ. ​വി​ൽ​സ​ൺ മി​റാ​ണ്ട, പെ​രി​നാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. അ​നി​ൽ, കുണ്ട​റ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു​രാ​ജ​ൻ, ഇ​ട​വ​ട്ടം എ​ൻ.എ​സ്.എസ്. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​കു​മാ​ർ, കോ​ൺഗ്രസ് പെരി​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി. ജ്യോ​തി​ർ​നി​വാസ്, സ​ജീ​വ് പ​രി​ശ​വി​ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ന ലോ​പ്പ​സ്, സി. ​ബാ​ൾ​ഡുവി​ൻ, യൂ​ജി​ൻ ഫ്രാ​ൻ​സി​സ്, സ്റ്റെ​ല്ല യേ​ശു​ദാ​സ​ൻ, ജോ​ൺസ​ൺ നാ​ന്തിരിക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker