എല്‍.സി.വൈ.എം നെയ്യാറ്റിന്‍കര രൂപത സമിതി സംഘടിപ്പിച്ച ഫൊറോനതല മെഗാക്വിസ് പൂര്‍ത്തിയായി
എല്‍.സി.വൈ.എം നെയ്യാറ്റിന്‍കര രൂപത സമിതി സംഘടിപ്പിച്ച ഫൊറോനതല മെഗാക്വിസ് പൂര്‍ത്തിയായി
ബിജിന്‍ തുമ്പോട്ടുകോണം
നെയ്യാറ്റിന്‍കര: യുവജനങ്ങളില്‍ സഭാപരമായും പൊതുവിജ്ഞാന പരവുമായ അറിവ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി എല്‍.സി.വൈ.എം നെയ്യാറ്റിന്‍കര രൂപത സമിതി സംഘടിപ്പിച്ച MEKORAH ’18 (പുതിയ ജന്മം) മെഗാക്വിസിന്‍റെ ഫൊറോനതല മത്സരങ്ങള്‍ പൂര്‍ത്തിയായി.
ആര്യനാട്, ബാലരാമപുരം, ചുള്ളിമാനൂര്‍, നെടുമങ്ങാട്, കാട്ടാക്കട, ഉണ്ടന്‍കോട്, പെരുങ്കടവിള, നെയ്യാറ്റിന്‍കര, പാറശാല, വ്ലാത്താങ്കര എന്നീ ഫൊറോനകളില്‍ നിന്നുമായി എണ്‍പതോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ ഫൊറോനകളിലും സജ്ജീകരിച്ച സെന്‍ററുകളില്‍ ഒരേ സമയം മത്സരം നടന്നു. സോഷ്യല്‍ മീഡിയായുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ ഒരേ സമയം മത്സരം സംഘടിപ്പിച്ചത്. ഓരോ സെന്‍ററിലും രൂപത – മുന്‍ രൂപത ഭാരവാഹികളുടെ നിയത്രണത്തിലായിരുന്നു മത്സരം.
ഫൊറോനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ക്ക് മത്സരത്തിന് ശേഷം ആയിരം രൂപയുടെ ക്യാഷ് അവാര്‍ഡ് നൽകി.
മെഗാക്വിസ് രൂപതാ തല മത്സരം 2019 ജനുവരി 13- ന് ലോഗോസില്‍ വച്ച് നടക്കും. മള്‍ട്ടിമീഡിയയുടെ സഹായത്തോടെയായിരിക്കും മത്സരം നടക്കുക. ഫൊറോന തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകളായിരിക്കും രൂപതതലത്തില്‍ മത്സരിക്കുക. വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5001, 2501 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും.