Diocese

എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന, പ്രകാശം നൽകുന്ന യാഥാർഥ്യമാണ് ബദ്‌ലഹേമിൽ പിറന്ന യേശു; ബിഷപ്പ് വിൻസെന്റ് സാമുവൽ

എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന, പ്രകാശം നൽകുന്ന യാഥാർഥ്യമാണ് ബദ്‌ലഹേമിൽ പിറന്ന യേശു; ബിഷപ്പ് വിൻസെന്റ് സാമുവൽ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന, പ്രകാശം നൽകുന്ന യാഥാർഥ്യമാണ് ബദ്‌ലഹേമിൽ പിറന്ന യേശുവെന്ന് നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് വിൻസെന്റ് സാമുവൽ. അമരവിള സി.എസ്.ഐ. ദേവായത്തിലെ ക്രിസ്മസ് ഫെസ്റ്റ് 2018 ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യേശു മനുഷ്യരുടെ ഇടയിലേക്ക് വന്നത് നമ്മിലെ നന്മയെ ശക്തിപ്പെടുത്തുവാനും പോഷിപ്പിക്കുവാനുമാണ്. ബാഹ്യ ആഡംബരങ്ങളും അലങ്കാരങ്ങളും ചിത്രങ്ങളും കാണുമ്പോൾ നമ്മൾ യേശു ബദലെഹെമിൽ ജനിച്ചത് നാം ഓർക്കുന്നു. എന്നാൽ ഈ യേശു നമ്മുടെ ഹൃദയത്തിലും, നമ്മുടെ ഭവനത്തിലും, നമ്മുടെ നാട്ടിലും വന്നു ജനിക്കണം. ഈ യേശുവിന്റെ കൃപ നമുക്ക് ജീവശക്തി നല്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ ഈ ആഘോഷങ്ങൾക്ക് അർഥം കൈവരില്ലായെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.

ഉദ്‌ഘാടന സമ്മേളനത്തിൽ റവ.എസ്.ശോഭനദാസ് ആധ്യക്ഷനായിരുന്നു. ദീപാലങ്കാരം ഉദ്‌ഘാടനം ശ്രീ. വി.എസ്. അച്ച്യുതാനന്ദൻ നിർവ്വഹിച്ചു. ശ്രീ.കെ.ആൻസലൻ എം.എൽ.എ., ശ്രീമതി.ഡബ്ലിയു.ആർ.ഹീബ, ശ്രീ.ബാബുരാജ് എന്നിവർ ആശംസകലർപ്പിച്ച് സംസാരിച്ചു.

ഈ 22 – നു തുടങ്ങിയ ക്രിസ്തുമസ് ഫെസ്റ്റ് 27 വ്യാഴാഴ്ചവരെ വിവിധ പരിപാടികളോടെ മാറ്റുരയ്ക്കും. വരും ദിവസങ്ങളിൽ മറ്റനവധി രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലുള്ള വ്യക്തികൾ പങ്കെടുക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker