എല്ലാവർക്കും ഭയാശങ്കയോടെ ക്രിസ്തുമസ് ആശംസകൾ… അടിയന്തിര അറിവിലേക്ക്
നമ്മുടെ മുൻഗാമികൾ ഇതിനേക്കാൾ വലിയ പരീക്ഷണങ്ങൾ തരണം ചെയ്തിട്ടുണ്ടല്ലോ. നമുക്കും കഴിയും...
ഫാ.തിയോഡേഷ്യസ്
2019 ജൂലൈ 31-ന് കേന്ദ്രസർക്കാർ ഒരു സർക്കുലർ ഇറക്കിയ വിവരം അറിഞ്ഞിരിക്കുമല്ലോ. ഈ സർക്കുലർ പ്രകാരം നമ്മുടെ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ആധാർ കാർഡ് മുതലായവ നമ്മുടെ പൗരത്വം തെളിയിക്കുന്നതിന് മതിയായ രേഖകളല്ല. ഈ അവസരത്തിൽ
പൗരത്വം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.
ഒന്നാമതായി വോട്ട് ചെയ്യാൻ കഴിയില്ല. സഥലം വാങ്ങാനോ വിൽക്കാനോ കഴിയില്ല. സർക്കാറിന്റെ ഒരു ആനുകൂല്യവും ലഭിക്കുകയില്ല. ഇതിലും ഭീകരം ചിലപ്പോൾ മരണം വരെ തടവറയിൽ കഴിയേണ്ടി വന്നേക്കാം.
2020 April 1-മുതൽ Sep-30 വരെ നമ്മുടെ വീട്ടിലേക്ക് എന്യുമറേറ്റർമാർ വന്നിട്ട് നമ്മളോട് ചോദിക്കുന്ന രേഖകൾ ഇവയാണ്:
1) 1951-ൽ നടന്ന സെൻസസിൽ നമ്മുടെ പൂർവ്വീകരുടെ പേരുണ്ടോ?
2) 1971 മാർച്ച് 24-ന് മുമ്പുള്ള വോട്ടർ പട്ടികയിൽ പേരുണ്ടോ?
3)1971-ന് മുമ്പ് സർക്കാർ ജോലി ചെയ്തവരുണ്ടോ?
4) 1971-ന് മുമ്പ് പൂർവികർ രജിസ്റ്റർ ചെയ്ത ആധാരമുണ്ടോ?
5) ബാങ്ക്, പോസ്റ്റ് ഓഫീസ് രേഖകളുണ്ടോ?
6) 1971 മാർച്ച് 24-ന് മുമ്പുള്ള സ്കൂൾ സർട്ടിഫിക്കറ്റുണ്ടോ?
ഇതിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കാൻ കഴിയാതിരുന്നാൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. ഇതിൽ അതിരൂപതാ സെനറ്റ്, അതിരൂപതാ പാസ്റ്ററർ കൗൺസിൽ, വിവിധ അതിരൂപതാ ശ്രുശ്രുഷാസമിതികൾ, ഫെറോനാ പാസ്റ്ററൽ കൺസിൽ, ഫെറോന കളിലെ വിവിധ ശ്രൂഷാസമിതികൾ, ഓരോ ഇടവകകളിലേയും പാരീഷ് കൗൺസിലുകൾക്ക് എന്ത് ചെയ്യാൻ കഴിയും?
തീർച്ചയായും, മേൽ സൂചിപ്പിച്ചവർക്ക് ഇതിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയും. കാരണം, ഇപ്പോഴും ആളുകൾക്ക് ഇതിന്റെ ഗൗരവം മനസ്സിലായിട്ടില്ല.
ഒന്നാമതായി; അടിയന്തിരമായി നമ്മുടെ ഇടവകകളിലെ ആളുകളെ ബോധവൽക്കരിക്കണം. അതിനായി ഒരു ലഘുലേഖ ഉടനെ എല്ലാ വീട്ടിലും എത്തിക്കണം.
രണ്ടാമതായി; സംയുക്തമായോ, ശ്രുശ്രൂഷാടിസ്ഥാനത്തിലോ സംഗമം വിളിച്ച് ചേർത്ത് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുക്കണം. എല്ലാ ഫോറങ്ങളും ഇത്തരം ബോധവൽകരണ വേദികളാക്കണം.
മൂന്നാമതായി; ഫോം പൂരിപ്പിക്കാനുള്ള പരിശീലനം നൽകണം.
നാലാമതായി; ബാക്കി എന്തൊക്കെ ആവശ്യമുണ്ടോ അതിനൊക്കെ ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകണം.
നമ്മൾ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് ഒറ്റക്കെട്ടായി ഇറങ്ങിയാൽ, ദൈവാനുഗ്രഹത്താൽ ഈ വെല്ലുവിളി നമുക്ക് അനായാസം മറികടക്കാൻ കഴിയും. നമ്മുടെ ഇന്നത്തെ ത്യാഗം നാളത്തെ നമ്മുടെ ഉജ്ജ്വല ചരിത്രമായി മാറട്ടെ. നമ്മുടെ മുൻഗാമികൾ ഇതിനേക്കാൾ വലിയ പരീക്ഷണങ്ങൾ തരണം ചെയ്തിട്ടുണ്ടല്ലോ. നമുക്കും കഴിയും. കാലം സാക്ഷി, ചരിത്രം സാക്ഷി. നമുക്കൊരുമിക്കാം.