Kerala

എല്ലാവരും ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കേണ്ട സമയം; കേരള കത്തോലിക്കാ മെത്രാൻ സമിതി

പ്രളയ ദുരിതം അനുഭവിക്കുന്നവരോടും ചേർന്ന് നിന്ന് അവർക്ക് അടിയന്തിര സഹായങ്ങൾ ചെയ്തുകൊണ്ട് ആശ്വസിപ്പിക്കണം...

ജോസ് മാർട്ടിൻ

കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നമ്മുടെ സഹോദരങ്ങൾക്ക് ജീവഹാനി സംഭവിക്കാൻ ഇടയായത് അത്യന്തം വേദനാജനകമാണെന്നും കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി. കൂടാതെ, വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരോടും, പ്രളയ ദുരിതം അനുഭവിക്കുന്നവരോടും ചേർന്ന് നിന്ന് അവർക്ക് അടിയന്തിര സഹായങ്ങൾ ചെയ്തുകൊണ്ട് ആശ്വസിപ്പിക്കുവാനും വിശ്വാസികളോട് അഭ്യർത്ഥനയുമായി കെ.സി.ബി.സി.

അതുപോലെതന്നെ, ദുരന്തമുഖത്തേക്ക് ഓടിയെത്തി സഹായിച്ച നല്ലവരായ നാട്ടുകാരും സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നുവെന്നും അടുത്ത കാലത്തായി കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നത് ആശങ്ക ഉളവാക്കുന്നുവെന്നും ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ആവശ്യമായ നയതീരുമാനങ്ങളും പ്രവർത്തന പദ്ധതികളും രൂപപ്പെടുത്തുവാൻ ഉത്തരവാദിത്വപ്പെട്ടവർ അതീവ ജാഗ്രത കാണിക്കണമെന്നും കെ.സി.ബി.സി. പത്രകുറിപ്പിൽ പറയുന്നു.

പത്രക്കുറിപ്പിൽ പൂർണ്ണ രൂപം:

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker