എറണാകുളം-അങ്കമാലി സീറോ മലബാർ അതിരൂപതയ്ക്ക് പുതിയ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ
എറണാകുളം-അങ്കമാലി സീറോ മലബാർ അതിരൂപതയ്ക്ക് പുതിയ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ
സ്വന്തം ലേഖകൻ
ബാംഗ്ലൂർ: എറണാകുളം-അങ്കമാലി സീറോ മലബാർ അതിരൂപതയുടെ പുതിയ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ ജേക്കബ് മാനത്തോടത്ത് നിയമിതനായി.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയാണ് എറണാകുളം-അങ്കമാലി അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി പാലക്കാട് ബിഷപ് ജേക്കബ് മാനത്തോടത്തിനെ നിയമിച്ചത്. ഇതിനെക്കുറിച്ചുള്ള അറിയിപ്പ് ഇന്ത്യൻ സമയം ഇന്ന് 3.30 ന് റോമിൽ പരസ്യമായി പ്രഖ്യാപിച്ചു.
1947 ഫെബ്രുവരി 22-ന് കുര്യൻ – കത്രീന ദമ്പതികളുടെ ഏഴു മക്കളിൽ മൂത്തമകനായി കോടംതുറത്ത് ജനനം.
പ്രാഥമിക വിദ്യാഭ്യാസം എൽ. പി. സ്കൂൾ കോടംതുറത്തും ഹൈസ്കൂൾ വിദ്യാഭ്യാസം ഇ.സി. ഇ.കെ. യൂണിയൻ ഹൈസ്കൂൾ, കുതിയത്തോടും.
ഹൈസ്കൂൾ പഠനശേഷം എറണാകുളം സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ ചേർന്നു. ശേഷം, പൂനെയിലെ പേപ്പൽ സെമിനാരിയിൽ തത്ത്വശാസ്ത്രവും, ദൈവശാസ്ത്രവും പൂർത്തിയാക്കി.
1972 നവംബർ 4-ന് വൈദികപട്ടം സ്വീകരിച്ചു.
തുടർന്ന്, എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ അസിസ്റ്റന്റ് വികാരിയായും, മാർ ജോസഫ് കർദ്ദിനാൾ പ്രെകാട്ടിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം ചെയ്തു.
1979-ൽ ഉന്നത വിദ്യാഭ്യാസത്തിനായി റോമിലേക്കയ്ക്ക്. റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
1984 ൽ റോമിൽ നിന്നും തിരിച്ചെത്തിയ അദ്ദേഹം എറണാകുളം അതിരൂപതയിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു.
1990-ൽ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായി നിയമിതനായി.
1992 സെപ്തംബർ 6-ന് എറണാകുളം അതിരൂപതയുടെ സഹായ മെത്രാനായി നിർദ്ദേശിക്കപ്പെടുകയും, 1992 നവംബർ 28- ന് ബിഷപ്പായി അവരോധിക്കപ്പെടുകയും, എറണാകുളം അതിരൂപത വികാരി ജനറലായി നിയമിക്കപ്പെടുകയും ചെയ്തു.
1996 നവംബർ 11-ന് പാലക്കാട് ബിഷപ്പായി നിയമിതാനായി.