World

എന്താണ് ചൈന-വത്തിക്കാന്‍ ഉടമ്പടി

എന്താണ് ചൈന-വത്തിക്കാന്‍ ഉടമ്പടി

സ്വന്തം ലേഖകൻ

റോം: എന്താണ് ചൈന-വത്തിക്കാന്‍
ഉടമ്പടി? ഈ സംശയം സാധാരണമാണ്. ഇത് രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറമുള്ള അനുരഞ്ജനത്തിന്റെ ഉടമ്പടിയാണ്. സെപ്തംബര്‍ 22-Ɔο തിയതി ശനിയാഴ്ച ബെയ്ജിങില്‍ വച്ചായിരുന്നു “മെത്രാന്മാരുടെ നിയമനം സംബന്ധിച്ച ചൈനയും വത്തിക്കാനും തമ്മിലുള്ള താല്ക്കാലിക ഉടമ്പടി”യില്‍ ഇരുപക്ഷവും ഒപ്പുവച്ചത്.

ഉടമ്പടിയനുസരിച്ച്; “സര്‍ക്കാര്‍ നിയന്ത്രിത സഭ പിന്‍വാങ്ങും” ഇതാണ് ചൈന-വത്തിക്കാന്‍
ഉടമ്പടി. അതായത്, വര്‍ഷങ്ങളായി സഭയുടെ നിയമങ്ങള്‍ ധിക്കരിച്ച് ചൈനീസ് സര്‍ക്കാര്‍ മെത്രാന്മാരുടെ നിയമം നടത്തിപ്പോരുകയായിരുന്നു. ഇതിന്‍റെ ഫലമായി ചൈനയിലെ കത്തോലിക്ക സമൂഹം വിഭജിക്കപ്പെട്ടു. സര്‍ക്കാരിനോടു കൂറുള്ള “ദേശീയ സഭ” (Patriotic Church) രൂപീകൃതമായി. വത്തിക്കാനോടും പത്രോസിന്‍റെ പരമാധികാരത്തോടും ചേര്‍ന്നുനിന്ന സഭ ചൈനയിലെ രണ്ടാം തരം സഭയായി പരിഗണിക്കപ്പെടാന്‍ ഇടയായി. ഇതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സര്‍ക്കാര്‍ നിയന്തണത്തില്‍ അല്ലാത്ത മെത്രാന്മാരെയും സഭാമക്കളെയും ചൈന പീഡിപ്പിക്കുകയും ബന്ധികളാക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പിന്‍തുണയില്ലാത്ത സഭ രഹസ്യസഭയായി മാറാനും ഇടവന്നിട്ടുണ്ട്. ഇതിനാണ് ചൈന-വത്തിക്കാന്‍
ഉടമ്പടിയിലൂടെ അയവുവന്നിരിക്കുന്നത്.

ചൈന-വത്തിക്കാന്‍
ഉടമ്പടി നീണ്ടകാല സംവാദത്തിന്‍റെ ഫലമാണ്. ചൈനയിലെ സഭയ്ക്കും പൊതുവെ അവിടത്തെ മതപരവും സാമൂഹികവുമായ ക്രമസമാധാന സംവിധാനത്തിനും ഉപകരിക്കുന്നതാണ് ഈ കരാറെന്ന് പാപ്പാ വ്യക്തമാക്കി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker