എനിക്കും വേണം ബോണക്കാട് കുരിശുമല ; കുഞ്ഞ് രജന്‍
എനിക്കും വേണം ബോണക്കാട് കുരിശുമല ; കുഞ്ഞ് രജന്‍

ചുളളിമാനൂര്‍ ; ബോണക്കാട് കുരിശുമല സമരത്തില്‍ പങ്കു ചേര്‍ന്ന് കുഞ്ഞു രജനും . ബോണക്കാട്ടെ മരക്കുരിശ് സ്‌ഫോടനത്തിലൂടെ നശിപ്പിച്ചതിനെതിരെ നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ ദേവാലയങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു വരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് തേവന്‍പാറ ഫാത്തിമമാതാ ദേവാലയത്തിലെ ലിറ്റിൽ വേ പ്രവര്‍ത്തകനായ നഴ്‌സറിക്കാരന്‍ രജന്‍ രാജേഷും പ്രതിഷേധത്തില്‍ അണിചേര്‍ന്നത്.
കഴിഞ്ഞ ദിവസം ദേവാലയത്തിലെ അറുന്നൂറിലധികം വിശ്വാസികള്‍ ഫാ.രാഹുല്‍ ബി ആന്റോയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
വിതുരയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പ്രതിഷേധിച്ചു. വിതുര തേവിയോട് ദൈവപരിപാലന ദേവാലയത്തില്‍ നിന്ന് വായ് മൂടികെട്ടിയ വിശ്വാസികള്‍ വിതുര പോലീസ്റ്റേഷനിലേക്കും തുടര്‍ന്ന ദേവാലയത്തിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തി.
അരുവിക്കര സെയ്‌ന്റ് അഗസ്റ്റിന്‍ ദേവാലയത്തിലും പ്രതിഷേധം ശക്‌തമായിരുന്നു 500 ലധികം വിശ്വസികള്‍ പ്രതിഷേധ ബോര്‍ഡുകളും പ്ലക് കാര്‍ഡുകളുമായി റോഡിലിറങ്ങി