ഊണിന് വില 25 രൂപ, പ്രാതലിന് 15! ബോബിയച്ചന്റെ ‘അഞ്ചപ്പ’ത്തിൽ ബില്ല് സൗകര്യമുണ്ടെങ്കിൽ കൊടുത്താൽ മതി.
ഊണിന് വില 25 രൂപ, പ്രാതലിന് 15! ബോബിയച്ചന്റെ ‘അഞ്ചപ്പ’ത്തിൽ ബില്ല് സൗകര്യമുണ്ടെങ്കിൽ കൊടുത്താൽ മതി.
പത്തനംതിട്ട : ഒരു ഭാഗത്ത് ഭക്ഷണം കൂടിപ്പോയതിനെ തുടർന്ന് വയറു കുറയ്ക്കാൻ വ്യായാമം ചെയ്യുന്നവരുടെ തിരക്ക്. മറുവശത്ത് ഒരു നേരത്തെ അന്നം പോലും ലഭിക്കാതെ പട്ടിണി കിടക്കുന്നവർ. നമ്മുടെ നാടിന്റെ ഈ കാഴ്ചകൾക്കിടയിൽ കാരുണ്യത്തിന്റെ ഇത്തിരിവെട്ടം തെളിയിക്കുകയാണ് ബോബി അച്ചന്റെ നേതൃത്വത്തിൽ ഒരുപറ്റം പേർ.
ഫാ. ബോബി കട്ടിക്കാടിന്റെ നേതൃത്വത്തിലുള്ള അഞ്ചപ്പം എന്ന ഭക്ഷണശാലയിൽ പോയാൽ നിങ്ങൾക്ക് വയറ് നിറയെ ഭക്ഷണം കഴിക്കാം. കീശയിൽ കനം വേണമെന്ന് ഒരു നിർബന്ധവുമില്ല. വിശക്കുന്നുണ്ടെങ്കിൽ ആർക്കും ഇവിടേയ്ക്കു കയറി ചെല്ലാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല.
എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ബോബി കട്ടിക്കാടനും ഒരുകൂട്ടം മനുഷ്യസ്‌നേഹികളും നേതൃത്വം കൊടുക്കുന്ന അഞ്ചപ്പം എന്ന ഭക്ഷണശാല റാന്നിയിൽ ഉടൻ പ്രവർത്തനം തുടങ്ങും. ഭക്ഷണത്തിന് പണം നല്‍കിയാൽ സന്തോഷത്തോടെ സ്വീകരിക്കും ഇല്ലെങ്കിൽ ചോദിക്കുക പോലുമില്ല. മറ്റുള്ളവരുടെ സൗജന്യം സ്വീകരിക്കാൻ ആത്മാഭിമാനം അനുവദിക്കാത്തവരെ ലക്ഷ്യമിട്ടാണ് ഈ നൂതന സംരംഭം. സമീപഭാവിയിൽ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
ഫാ.ബോബി കട്ടിക്കാടാണ് അഞ്ചപ്പം എന്ന ആശയത്തിന് പിന്നിൽ. കേരളത്തിലും വെളിയിലും ഏറെ ശ്രോതാക്കളുള്ള അച്ഛന്റെ സംരംഭത്തിന് പിന്തുണയുമായി പതിനഞ്ചുപേർ കൂടി ചേർന്നു. കഴിച്ചിട്ട് പണം ഒന്നും നൽകാതെ പോകാവുന്ന ഈ ഭക്ഷണശാല ആശയത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധനേടി. സാമ്പത്തിക ശേഷിയുള്ളവർ കഴിച്ചിട്ട് അധികം പണം നൽകുന്ന രീതിയുമുണ്ട്. അങ്ങനെ നൽകുന്ന തുക പണമില്ലാത്ത ഒരാളുടെ വിശപ്പകറ്റും.
ഇവിടെ ശമ്പളം പറ്റുന്നവരല്ല ജോലിക്കാർ സേവനം ജീവിതമാക്കി എടുത്തവരാണ്. താത്പര്യമുണ്ടെങ്കിൽ അടുക്കളയിൽ സഹായിക്കുകയും ചെയ്യാം. ആരും തടയില്ല. സന്തോഷത്തോടെ ഒപ്പം കൂട്ടും.
ഒരു ഊണിന് 25 രൂപയാണ് വില. 15 രൂപയ്ക്ക് പ്രാതൽ ലഭിക്കും. ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സ്ഥലത്താണ് കൗണ്ടർ. ബില്ലൊന്നുമില്ല. പണം വാങ്ങാൻ ആളുമില്ല. ഇഷ്ടമുണ്ടെങ്കിൽ ഭക്ഷണത്തിന്റെ തുക ഇവിടെ നിക്ഷേപിക്കാം. സൗജന്യമായി ഭക്ഷണം കഴിച്ചുവെന്ന തോന്നലൽ ഇല്ലാതിരിക്കാനാണ് ഇത്തരമൊരു സംവിധാനം.
ഭക്ഷണം ഒരു വ്യക്തിയുടെ അവകാശമാണെന്ന വിശ്വാസമാണ് അച്ചനെ ഇതിലേക്ക് നയിച്ചത്.
മൂന്ന് മണി മുതൽ ചായ, നാരങ്ങാച്ചായ, ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ എന്നിവയും നൽകുന്നു. കുട്ടികൾക്കുവേണ്ടി സൗജന്യ കൗണ്‍സലിംഗ്, ക്ലാസുകൾ, വായിക്കാനുള്ള അവസരം എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു. വയർ മാത്രമല്ല, അറിവും നിറയും ഇവിടെ കഴിക്കാനെത്തിയാൽ.
പുസ്തക വായനയ്ക്കും ഇടം നല്കുന്നു. അഞ്ചു മണിക്കു ശേഷം ഈ ഭക്ഷണശാല ഒരു ലൈബ്രറിയായി മാറും. അഞ്ചു മണിക്കു ശേഷം ആർക്കു വേണമെങ്കിലും ഇവിടെ വന്ന് പുസ്തകങ്ങൾ വായിക്കാം. അക്ഷരം അറിയാത്തവർക്കും കുട്ടികൾക്കും വായിച്ചു കൊടുക്കാം.
സംസ്‌കാരിക പരിപാടികളും അഞ്ചപ്പം ഭക്ഷണ ശാലയിൽ സംഘടിപ്പിക്കാൻ പരിപാടിയുണ്ട്.
I interested to follow this blog