Kerala

ഉപാധികളോടെ ആരാധനാകർമ്മങ്ങൾക്ക് അനുമതി നൽകണം; മുഖ്യമന്ത്രിക്ക് മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രുടെ കത്ത്

ഇന്റർചർച്ച് കൗൺസിലിന്റെ ചെയർമാനും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആണ്...

ജോസ് മാർട്ടിൻ

എറണാകുളം: ഉപാധികളോടെ എല്ലാ ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ​സി​സി​ബി പ്ര​സി​ഡ​ന്‍റ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ലോക്‌ ഡൗൺ ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജനങ്ങളുടെ മാനസിക സംഘർഷം വർദ്ധിക്കും, അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കും. എല്ലാ മതങ്ങൾക്കും, ക്രൈസ്തവ സഭകൾക്ക് പൊതുവിലുമായി ഇളവ് പരിഗണിക്കാവുന്നതാണെന്നും കത്തിൽ പറയുന്നു.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദൈവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരാവശ്യമാണ്. സർക്കാർ നിർദേശിക്കുന്ന വിവിധ നിർദേശങ്ങൾക്ക് വിധേയമായി കർമ്മങ്ങൾ നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും കത്തിൽ പറയുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനുവേണ്ടിയുള്ള കത്തിൽ വിവിധ എപ്പിസ്കോപ്പൽ സഭകളുടെ അധ്യക്ഷന്മാരുടെ പേരുകളും ഉണ്ട്. വിവിധ സഭകളുടെ പൊതുവേദിയായ ഇന്റർചർച്ച് കൗൺസിലിന്റെ ചെയർമാനും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആണ്. വിവിധ സഭകളിലെ വിശ്വാസികളുടെ ആഗ്രഹപ്രകാരമാണ് ഇതെന്ന് കത്തിലൂടെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കത്തിന്റെ പൂ​ർ​ണ​രൂ​പം:

ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ളി​ൽ ക്ര​മാ​നു​ഗ​ത​മാ​യി ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ന​യ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. കേ​ന്ദ്ര​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ഉ​ള്ളി​ൽ​നി​ന്നു കു​റെ​കൂ​ടി സ്വ​ത​ന്ത്ര തീ​രു​മാ​ന​ങ്ങ​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ എ​ടു​ക്കാ​ൻ ക​ഴി​യു​മ​ല്ലോ. ഈ ​മാ​ര​ക​രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കേ​ണ്ട​തും അ​തി​ന്‍റെ വ്യാ​പ​നം ത​ട​യേ​ണ്ട​തും ആ​വ​ശ്യ​മാ​ണെ​ന്ന ബോ​ധ്യ​ത്തി​ൽ ജ​നം പൊ​തു​വി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

അ​തി​നാ​ൽ, രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും നേ​രി​യ തോ​തി​ൽ വ​ർ​ധി​ക്കു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ ലോ​ക്ക്ഡൗ​ണ്‍ പു​തി​യ ഇ​ള​വു​ക​ളൊ​ന്നു​മി​ല്ലാ​തെ തു​ട​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം. കൂ​ടു​ത​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടു​കൂ​ടെ രോ​ഗ​വ്യാ​പ​നം ഒ​ഴി​വാ​ക്ക​ത്ത​ക്ക രീ​തി​യി​ൽ ജ​ന​ജീ​വി​ത​ത്തെ നി​യ​ന്ത്രി​ക്കു​ക​യാ​ണ് ഇ​നി ന​ല്ല​തെ​ന്നു ക​രു​തു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ ഇ​പ്പോ​ഴ​ത്തെ രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക സം​ഘ​ർ​ഷം വ​ർ​ധി​ക്കും. അ​തു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ആ​ർ​ക്കും ത​ട​യാ​നാ​കാ​ത്ത​താ​യി​രി​ക്കും. അ​തി​നാ​ൽ, ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ള​വു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്ന് ഉ​പാ​ധി​ക​ളോ​ടെ ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള അ​നു​മ​തി​യും സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഇ​ത് എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കു​മാ​യി പൊ​തു​വി​ൽ ന​ൽ​കാ​വു​ന്ന​താ​ണ്.

ക്രൈ​സ്ത​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം 50 പേ​രി​ൽ ക​വി​യാ​ത്ത ജ​ന​പ​ങ്കാ​ളി​ത്തോ​ടു​കൂ​ടി​യു​ള്ള ആ​രാ​ധ​നാ ശു​ശ്രൂ​ഷ​ക​ൾ ദൈ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ അ​നു​വ​ദി​ച്ചു​കി​ട്ടേ​ണ്ട​ത് ഇ​പ്പോ​ഴ​ത്തെ വ​ലി​യ ഒ​രു ആ​വ​ശ്യ​മാ​ണ്. മാ​സ്ക് ധ​രി​ക്കു​ക, ആ​രാ​ധ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്കു മു​ന്പും ശേ​ഷ​വും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക, ദൈ​വാ​ല​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്നീ നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി ക​ർ​മ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

അ​നു​വാ​ദം ത​രു​ന്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ നി​ബ​ന്ധ​ന​യാ​യി സ​ർ​ക്കാ​രി​നു ന​ൽ​കാ​വു​ന്ന​തു​മാ​ണ്. ഈ​ശ്വ​ര​വി​ശ്വാ​സി​ക​ളാ​യ ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മാ​ന​സി​ക​മാ​യ പി​രി​മു​റ​ക്ക​ത്തി​ൽ​നി​ന്നു മു​ക്തി​നേ​ടാ​നും ആ​ന്ത​രി​ക​മാ​യ സ​മാ​ധാ​നം ക​ണ്ടെ​ത്താ​നും മ​ത​ക​ർ​മ​ങ്ങ​ളി​ലു​ള്ള പ​ങ്കാ​ളി​ത്തം അ​ത്യാ​വ​ശ്യ​മാ​ണ്. അ​തു​പോ​ലെ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും പ​ര​സ്പ​രം കാ​ണാ​നും പ​രി​മി​ത​മാ​യ രീ​തി​യി​ലാ​ണെ​ങ്കി​ലും മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രു​ത്തു​വാ​നും ഉ​ത​കു​ന്ന പ​രി​പാ​ടി​ക​ൾ ആ​വ​ശ്യ​മാ​ണ​ല്ലോ.

നി​യ​ന്ത്രി​ത​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണെ​ങ്കി​ലും ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നു ഞ​ങ്ങ​ളു​ടെ ജ​ന​ങ്ങ​ൾ മേ​ല​ധ്യ​ക്ഷ​ന്മാ​രാ​യ ഞ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ഭ​ക​ളി​ലെ​യും മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ അ​ഭി​പ്രാ​യ​വും ആ​വ​ശ്യ​വും ഇ​തു​ത​ന്നെ​യാ​ണ്. അ​തി​നാ​ൽ, കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ഞ​ങ്ങ​ൾ ഈ ​അ​ഭ്യ​ർ​ഥ​ന സ​മ​ർ​പ്പി​ക്കു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും വി​വേ​ച​ന​ത്തി​നും നി​ബ​ന്ധ​ന​ക​ൾ​ക്കും വി​ധേ​യ​മാ​യി, 50 പേ​ർ​ക്കെ​ങ്കി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ൽ ദൈ​വാ​ല​യ​ങ്ങ​ളി​ൽ ആ​രാ​ധ​നാ ശു​ശ്രൂ​ഷ ന​ട​ത്താ​ൻ ക​ഴി​വ​തും​വേ​ഗം അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

കെ​സി​ബി​സി പ്ര​സി​ഡ​ന്‍റും സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ​ക്കൂ​ടാ​തെ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ (മ​ല​ങ്ക​ര സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ),

മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്ക ബാ​വ (യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ൻ), ബി​ഷ​പ് റ​വ. ധ​ർ​മ​രാ​ജ് റ​സാ​ലം (സി​എ​സ്ഐ മോ​ഡ​റേ​റ്റ​ർ), മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ (മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്, മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ), ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ (കേ​ര​ള റീ​ജ​ണ​ൽ ലാ​റ്റി​ൻ കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്), ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത (മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ൻ), ഡോ. ​മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത (പൗ​ര്യ​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ൻ) എ​ന്നി​വ​രാ​ണ് നി​വേ​ദ​ന​ത്തി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ള്ള​ത്.

Show More

One Comment

  1. ആരാധന സ്വാതന്ത്ര്യം നൽകണം വിശുദ്ധ കുർബാന നാവിൽ നൽകണം.

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker