ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെടുക്കണം:കെ.എൽ. സി.എ
ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെടുക്കണം:കെ.എൽ. സി.എ
കൊച്ചി : സൗജന്യമായി ലഭിക്കും എന്ന് ഉറപ്പ് നൽകി ഉപഭോക്താക്കളെ ചേർത്തതിനു ശേഷം അവർക്ക് അറിയിപ്പ് കൊടുക്കാതെ ഏകപക്ഷീയമായി അക്കൗണ്ടിൽ നിന്നും പണം ഈടാക്കുന്ന നടപടി ബാങ്കുകൾ നിർത്തലാക്കണമെന്ന് ആവശ്യം. സീറോ ബാലൻസ് അക്കൗണ്ടുകൾ മിനിമം ബാലൻസ് ഇല്ല എന്നുള്ള പേരിൽ പിഴ ഈടാക്കുന്നതിന് മുമ്പ് അക്കൗണ്ടുകൾ മാറാനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് നൽകണമെന്ന് കെ.എൽ. സി.എ. ആവശ്യപ്പെട്ടു.
വരാപ്പുഴ അതിരൂപത കെ.എൽ.സി.എ. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
സംഘടിപ്പിച്ച “ബാങ്കിംഗ് മേഖലയിലെ ജനവിരുദ്ധനയങ്ങൾ” എന്ന വിഷയത്തിൽ നടന്ന
സെമിനാർ മോൺ. ജോസഫ് പടിയാരംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷതവഹിച്ചു. ക്ലമന്റ് കല്ലൻ, ജോസഫ് ആഞ്ഞിപ്പറമ്പിൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഷെറി ജെ. തോമസ്, ലൂയിസ് തണ്ണിക്കോട്ട്, ഹെൻറി ഓസ്റ്റിൻ, റോയി പാളയത്തിൽ, റോയി ഡിക്കുഞ്ഞ, സോണി സോസ, ബാബു ആൻറണി,
എൻ.ജെ. പൗലോസ്, എം.സി. ലോറൻസ്, ജസ്റ്റിൻ കരിപ്പാട്ട്,
മോളി ചാർളി, മേരി ജോർജ്, ജിജോ കെ.എസ്. എന്നിവർ പ്രസംഗിച്ചു.