ഉണ്ണിയേശുവിന്റെ വി. കൊച്ചുത്രേസ്യയുടെ മിഷനറി സന്യാസിനീ സമൂഹത്തിന്(MSST) പൊന്തിഫിക്കൽ പദവി.
ജെറോം മരിയ ഫെർണാണ്ടസ് തിരുമേനിയാൽ 1959ൽ സ്ഥാപിതമായതാണ് ഈ സന്യാസിനി സഭ.
കൊല്ലം: ഉമയനല്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉണ്ണിയേശുവിന്റെ വി. കൊച്ചുത്രേസ്യയുടെമിഷനറി സന്യാസിനി സമൂഹത്തിന് (MSST) പരിശുദ്ധ സിംഹാസനം പൊന്തിഫിക്കൽ പദവി നൽകി.സുവിശേഷ വൽക്കരണം,
രോഗിപരിചരണം,വൃദ്ധരെയും അനാഥരെയും പരിചരിക്കുക,കുടുംബ പ്രേക്ഷിതത്വം, വിദ്യാഭ്യാസം എന്നീ അജപാലന ശുശ്രൂഷകൾ ലക്ഷ്യം വെച്ചുകൊണ്ട് സഭയുടെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി ദൈവദാസൻ അഭിവന്ദ്യ ജെറോം മരിയ ഫെർണാണ്ടസ് തിരുമേനിയാൽ 1959ൽ സ്ഥാപിതമായതാണ് ഈ സന്യാസിനി സഭ.
ആറ് പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ സന്യാസിനി സഭയ്ക്ക് ഇന്ത്യ, ജർമ്മനി , ഇറ്റലി എന്നീ രാജ്യങ്ങളിലായി 34 ശാഖാഭവനങ്ങൾ ഇന്നുണ്ട്.MSST സഭയുടെ ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ, റവ . സിസ്റ്റർ ശാന്തി ആൻറണിയാണ്.2022 ഒക്ടോബർ 5നാണ് പൊന്തിഫിക്കൽ പദവിയുടെ ആധികാരിക രേഖ കൊല്ലം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ്, സുപ്പീരിയർ ജനറലിന് കൈമാറിയത്.