Diocese
		
	
	
ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ നമ്മുടെ ഹൃദയങ്ങളെ പുല്‍ക്കൂടുകളാക്കണം; ബിഷപ്പ് വിന്‍സെന്റ് സാമുവല്‍
സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നാം ക്രമീകരിക്കണം...

അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ നമ്മുടെ ഹൃദയങ്ങളെ പുല്‍ക്കൂടുകളാക്കണമെന്ന് ബിഷപ്പ് വിന്‍സെന്റ് സാമുവല്‍. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നാം ക്രമീകരിക്കണമെന്നും ബിഷപ്പ് പറഞ്ഞു. ക്രിസ്മസിനോടനുബന്ധിച്ച് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പാതിരാകുര്‍ബാന മധ്യേ വചനം സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
11. 45 ന് ആരംഭിച്ച പാതിരാ കുര്‍ബാനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇടവക വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോറി, ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസര്‍ ഡോ.രാജദാസ്, സഹവികാരി ഫാ.ദേവസി ജെറിന്‍, ഡോ.രാഹുല്‍ലാല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ദിവ്യബലിയെ തുടര്‍ന്ന് കേക്ക് മുറിച്ച്, ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചാണ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങിയത്.
				


