Vatican

ഉക്രൈന്‍ രാഷ്ട്രപതി ഫ്രാന്‍സിസ്പാപ്പായെ സന്ദര്‍ശിച്ചു

വെളളിയാഴ്ചയാണ് ക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലിന്‍സ്കി വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചത്

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി:  റഷ്യ ഉക്രൈന്‍ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈന്‍ രാഷ്ട്രപതി വോളോഡിമിര്‍ സെലിന്‍സ്കി ,വത്തിക്കാനില്‍, ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച, ഇറ്റാലിയന്‍ സമയം രാവിലെ 9.45 നു ആരംഭിച്ച സന്ദര്‍ശനം, മുപ്പത്തിയഞ്ചു മിനിറ്റ് നീണ്ടു. കൂടിക്കാഴ്ചയുടെ അവസാനം ഇരുവരും ചില സമ്മാനങ്ങളും കൈമാറി.

‘സമാധാനം ദുര്‍ബലമായ പുഷ്പമാണ്’ എന്ന ലിഖിതത്തോടുകൂടിയ ഒരു പുഷ്പത്തിന്‍റെ വെങ്കല പ്രതിമയും, സമാധാനത്തിനായുള്ള ഈ വര്‍ഷത്തെ സന്ദേശവും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് ഫ്രാന്‍സിസ് പാപ്പാ നല്‍കിയത്. തിരികെ ‘ബുച്ച കൂട്ടക്കൊല’യുടെ ഓയില്‍ ചിത്രം വോളോഡിമിര്‍ സെലിന്‍സ്കി പാപ്പായ്ക്ക് നല്‍കി

പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആര്‍ച്ചുബിഷപ്പ് റിച്ചാര്‍ഡ് ഗല്ലഗെറുമായും രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി.

 

ഉക്രൈനിലെ യുദ്ധത്തിന്‍റെ അവസ്ഥയെയും, മാനുഷിക സാഹചര്യത്തെയും, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ചയില്‍ വിഷയമാക്കി. നീതിപരവും, സുസ്ഥിരവുമായ സമാധാനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഇരുകൂട്ടരും സംസാരിച്ചു. കൂടാതെ, രാജ്യത്തെ മതജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ചര്‍ച്ച ചെയ്തു.

2023 മെയ് മാസത്തിലായിരുന്നു പ്രസിഡന്‍റ് സെലിന്‍സ്കി അവസാനമായി വത്തിക്കാനിലെത്തിയത്. യുദ്ധത്തില്‍ ഏറെ വിഷമതകള്‍ അനുഭവിക്കുന്ന ഉക്രൈന്‍ ജനതയെ ഫ്രാന്‍സിസ് പാപ്പാ തന്‍റെ സന്ദേശങ്ങളില്‍, പീഡിതരായ ഉക്രൈന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker