Kerala

ഈ ലോകത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കിത്തീര്‍ക്കലാണ് ക്രിസ്ത്യാനികളുടെ ദൗത്യം; ബിഷപ്പ് ജോസ് പൊരുന്നേടം

ചുങ്കക്കുന്ന്-കൊട്ടിയൂര്‍ പ്രദേശത്ത് കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ (CM) വൈദികരുടെ സാമ്പത്തികസഹായത്തോടെ പത്തു വീടുകൾ നിര്‍മ്മിച്ചു നൽകി ...

ഫാ. ജോസ് കൊച്ചറക്കൽ

മാനന്തവാടി: പാരിസ്ഥിതികപ്രശ്നങ്ങളും ജീവിതപ്രതിസന്ധികളും നിറഞ്ഞ ഈ ലോകത്തെ ജീവിക്കാന്‍ യോഗ്യമാക്കിത്തീര്‍ക്കലാണ് ക്രിസ്ത്യാനികളുടെ പ്രത്യേകമായ ദൗത്യമെന്നും, അതിനായിട്ടാണ് ക്രിസ്ത്യാനികള്‍ ലോകത്തില്‍ ആയിരിക്കുന്നതെന്നും മാനന്തവാടി രൂപതാമെത്രാന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. 2018-ലെ പ്രളയക്കെടുതിയില്‍ മാനന്തവാടി രൂപത നേതൃത്വം നല്കിയ ഭവനനിര്‍മ്മാണപദ്ധതിയുടെ ഭാഗമായി ചുങ്കക്കുന്ന്-കൊട്ടിയൂര്‍ പ്രദേശത്ത് കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ (CM) വൈദികരുടെ സാമ്പത്തികസഹായത്തോടെ നിര്‍മ്മിച്ച പത്തു വീടുകളുടെ താക്കോല്‍ദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. ഇതേ പദ്ധതിയുടെ ഭാഗമായി 500-ാളം കുടുംബങ്ങള്‍ക്കാണ് പൂര്‍ണ്ണമായോ ഭാഗികമായോ സാമ്പത്തികസഹായം നൽകിക്കഴിഞ്ഞത്.

പത്തു കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള ഭവനങ്ങളുടെ പൂര്‍ണ്ണമായ നിര്‍മ്മാണച്ചെലവ് വഹിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ സന്ന്യാസസമൂഹത്തിന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. മൈസൂര്‍ പ്രവിശ്യയുടെ പ്രൊവിൻഷ്യല്‍ സുപ്പീരിയര്‍ ഫാ. ടോമിച്ചന്‍ മറ്റത്തിവേലില്‍ ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ശ്രീ ജോയി വെളുപ്പുഴക്കല്‍, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ റോയ് നമ്പുടാകം എന്നിവര്‍ പ്രസംഗിച്ചു. ഫാ. ബാബു സി.എം., ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍, ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, ഫാ. ഷാജി മുളകുടിയാങ്കല്‍, ഫാ. സജി കൊച്ചുപാറ, ഫാ. സുനില്‍ മഠത്തില്‍, ഫാ. ഷിജോ വേനക്കുഴിയില്‍, ഫാ. സനോജ് ചിറ്ററക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മാനന്തവാടി രൂപതയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ രൂപതാതിര്‍ത്തിക്കുള്ളിലെ പ്രളയബാധിതരായ കുടുംബങ്ങളെ സഹായിക്കാനുള്ള തങ്ങളുടെ സന്നദ്ധത അറിയിക്കുകയായിരുന്നു. ചുങ്കക്കുന്ന്-കൊട്ടിയൂര്‍ പ്രദേശത്ത് നിന്ന് ഫൊറോനാ വികാരിയുടെ നേതൃത്വത്തില്‍ തികച്ചും അര്‍ഹരായ പത്തു കുടുംബങ്ങളെ കണ്ടെത്തി. മാനന്തവാടി രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ജില്‍സണ്‍ കോക്കണ്ടത്തില്‍, ചുങ്കക്കുന്ന് ഫൊറോന വികാരി ഫാ.വിന്‍സെന്റ് കളപ്പുര എന്നിവരുടെ ഇടപെടലുകളും മേല്‍നോട്ടവുമാണ് സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker