ഈ അട്ടിമറി അവസാനിപ്പിക്കണമെങ്കിൽ നിങ്ങൾ ഡിസംബർ 1 ന് നെയ്യാറ്റിൻകരയിൽ എത്തണം
ഈ അട്ടിമറി അവസാനിപ്പിക്കണമെങ്കിൽ നിങ്ങൾ ഡിസംബർ 1 ന് നെയ്യാറ്റിൻകരയിൽ എത്തണം
അഡ്വ.ഷെറി ജെ. തോമസ്
പി എസ് സി നിയമനങ്ങളില് എസ് സി-എസ് റ്റി -ഓബീസീ വിഭാഗങ്ങൾക്ക് മെറിറ്റ് സീറ്റുകളിൽ (ഓസീ ടേണുകളില്) നിയമനത്തിന് അവകാശമുണ്ടെന്നാണ് കെ എസ് & എസ് എസ് ആര് 14 (ബി) ചട്ടം പറയുന്നത്. എന്നാൽ, പി എസ് സിയുടെ നിലവിലെ റൊട്ടേഷൻ വ്യവസ്ഥയിലൂടെ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുമ്പോൾ ഈ ചട്ടം പാലിക്കപ്പെടുന്നില്ല. ആദ്യത്തെ 20ന്റെ യൂണിറ്റിനുശേഷം സംവരണസമുദായ ഉദ്യോഗാര്ഥികള്ക്ക് അര്ഹമായ മെറിറ്റ് സീറ്റുകള് ലഭിക്കുന്നില്ല.
സംവരണമില്ലാത്ത ഉദ്യോഗാർത്ഥി മെറിറ്റിലും അതിലും കൂടുതൽ മാർക്ക് ഉള്ള സംവരണ ഉദ്യോഗാർത്ഥി സംവരണ കോട്ടയിലും കയറുന്നു:
മാർക്ക് കൂടിയ സംവരണേതര ഉദ്യോഗാർഥി, മെറിറ്റിലും അയാളേക്കാൾ മാർക്ക് കൂടുതൽ ലഭിച്ച സംവരണ സമുദായ ഉദ്യോഗാർഥികൾ സംവരണ സീറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന അവസ്ഥ ഇന്ന് നിലവിലുണ്ട്. അതിനു മാറ്റം വരണം.
14 ബി നിയമത്തില് ഒരു പ്രൊവൈസോ കൊണ്ടുവന്ന് ഈ പിശക് തിരുത്താന് സര്ക്കാരില് സമ്മര്ദം ചെലുത്തേണ്ടത് സമുദായ സംഘടനയുടെ കടമകളിലൊന്നാണ്.
യഥാർത്ഥ പ്രശ്നം എന്ത് ?
സംവരണത്തിന് അർഹതയുള്ളവർ എല്ലാം ഈ വിഷയം ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്.
പലരും കരുതിയിരിക്കുന്നപോലെ 20 യൂണിറ്റിനുപകരം 100 യൂണിറ്റ് ആക്കിയതുകൊണ്ടോ ഓരോ പ്രാവശ്യവും വരുന്ന ഒഴിവുകളെ ഒറ്റ യൂണിറ്റാക്കിയതുകൊണ്ടോ പ്രശ്നം പരിഹരിക്കാനാവില്ല. ശാസ്ത്രീയമായ രീതിയില് നിയമനരീതി പരിഷ്കരിക്കണം. ആദ്യ യൂണിറ്റുകളില് സംവരണ സീറ്റില് തിരഞ്ഞെടുക്കപ്പെട്ട എസ്.സി-എസ് റ്റി-ഓബീസീ ഉദ്യോഗാര്ഥികളുടെ മെറിററ് ടേണ് പിന്നീടുള്ള യൂണിറ്റുകളില് തിരഞ്ഞെടുപ്പു നടക്കുമ്പോഴായിരിക്കും വരിക. ആ സമയത്ത് അവരുടെ ആദ്യ സംവരണ നിയമനം മെറിറ്റാക്കി മാറ്റുകയും ഇപ്പോള് വന്ന മെറിറ്റ് ടേണ് അതതു സംവരണ ടേണാക്കി മാററുകയും വേണം. ഇങ്ങനെ ചെയ്താല് യൂണിറ്റ് ഏതായാലും സംവരണ സമുദായ ഉദ്യോഗാര്ഥികള്ക്ക് മെറിറ്റ് സീറ്റുകൾ നഷ്ടമാവില്ല. അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകുന്നതിന് പരിശ്രമങ്ങൾ നടത്തേണ്ടിയിരിക്കുന്നു.