World
ഈസ്റ്റര്‍ ആക്രമണം പുതിയ അന്വേഷണത്തിന് ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ ഉത്തരവ്
ഈസ്റ്റര്‍ ആക്രമണം പുതിയ അന്വേഷണത്തിന് ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ ഉത്തരവ്
അനിൽ ജോസഫ്
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 3 ആരാധനാലയങ്ങളിലും 3 ഹോട്ടലുകളിലും ചാവേര്‍ ആക്രമണ മുണ്ടായത് അന്വേഷിക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന അഞ്ചംഗ കമ്മിഷനെ രൂപീകരിക്കാന്‍ ഉത്തരവിട്ടു. നേരത്തെ പോലീസ് അന്വോഷണം നടത്തി 100 ലധികം പേരെ അറസ്റ്റ് ചെയ്യ്തിരുന്നു. ഈസ്റ്റര്‍ ദിനത്തിലെ ആക്രമണത്തില്‍ 250 തിലധികം പേര്‍ മരിക്കുകയും 500 ലധികം പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
3 മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രസിസ്റ്റന്‍റ് ഉത്തരവിട്ടിരിക്കുന്നത്.ഹൈക്കോടതിയിലേയും കോര്‍ട്ട് ഓഫ് അപ്പീലിലെയും ജഡ്ജിമാരും റിട്ടേര്‍ഡ് സിവില്‍ ഉദ്യോഗസ്ഥരും കമ്മിഷനില്‍ അംഗങ്ങളാണ്