ഈഴക്കോട് ലിയോപോള്‍ഡ് ദേവാലയ തിരുനാളിന് തുടക്കമായി
ഈഴക്കോട് ലിയോപോള്‍ഡ് ദേവാലയ തിരുനാളിന് തുടക്കമായി
അനിൽ ജോസഫ്
മലയിന്‍കീഴ്: ഈഴക്കോട് വിശുദ്ധ ലിയോപ്പോള്‍ഡ് ദേവാലയ തിരുനാളിന് തുടക്കമായി. 12-നാണ് തിരുനാള്‍ സമാപനം. ഇടവക വികാരി ഫാ.എ.എസ്. പോള്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
തിരുനാളുമായി ബന്ധപ്പെട്ട് നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് വിമലപുരം ഇടവക വികാരി ഫാ.ബോസ്കോ ചാലക്കല്‍ നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ ജപമാല, ലിറ്റിനി, മെയ്മാസ വണക്ക പ്രാര്‍ത്ഥന, തിരുശേഷിപ്പ് വണക്കം, ബൈബിള്‍ പാരായണം തുടങ്ങിയവ ഉണ്ടാവും. 6 മണിക്ക് ദിവ്യബലി.
തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര തിരുവനന്തപുരം രൂപതകളിലെ വൈദികര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.11-ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
12-ന് വൈകിട്ട് 5-ന് ആഘോഷമായ തിരുനാള്‍ സമാപന ദിവ്യബലിയ്ക്ക് മുഖ്യകാര്‍മ്മികത്വം കട്ടയ്ക്കോട് ഫൊറോന വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, വചന സന്ദേശം കമുകിന്‍കോട് ഇടവക വികാരി ഫാ.ജോയി മത്യാസ് നിര്‍വ്വഹിക്കും.